Times Kerala

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം സഞ്ചാരികൾക്കായി കാഴ്ചവച്ച് പോർച്ചുഗൽ !! വീഡിയോ കാണാം

 
ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം സഞ്ചാരികൾക്കായി കാഴ്ചവച്ച് പോർച്ചുഗൽ !! വീഡിയോ കാണാം

ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലം സഞ്ചാരികൾക്കായി കാഴ്ചവച്ചിരിക്കുകയാണ് പോർച്ചുഗൽ. ചുറ്റും പച്ചപ്പും പൂക്കളും നിറഞ്ഞ യുനെസ്കോ അംഗീകരിച്ചിട്ടുള്ള അതിമനോഹരമായ വടക്കൻ പോർച്ചുഗലിലെ അരൗക്ക ജിയോപാർക്കിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പൈവ നദിക്കുമുകളിലായി 175 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന്റെ നീളം 516 മീറ്ററാണ്. അവരവരുടെ മനോധൈര്യമനുസരിച്ച് 5 മുതൽ 10 മിനിട്ടുവരെ സമയമെടുക്കും ഈ പാലം നടന്നുതീർക്കാൻ. 20.5 കോടി രൂപ ചിലവിട്ട ഈ പാലം നിർമ്മിക്കാൻ രണ്ട് വർഷമെടുത്തു. കോവിഡ് സാഹചര്യങ്ങൾക്ക് ശേഷം ഈ പ്രദേശത്തെ വിനോദസഞ്ചാരത്തെ പുനരുദ്ധരിക്കാൻ ഈ പാലം സഹായകമാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Related Topics

Share this story