Times Kerala

മാരകമായ അസുഖത്തിൽ നിന്ന് രക്ഷനേടാനായി മാതാപിതാക്കളുടെ മുൻപിൽ വച്ച് സ്വയം ജീവനൊടുക്കി കൗമാരക്കാരൻ; മാതാപിതാക്കൾക്ക് രക്ഷയായത് മകന്റെ അവസാനത്തെ വീഡിയോ.

 
മാരകമായ അസുഖത്തിൽ നിന്ന് രക്ഷനേടാനായി മാതാപിതാക്കളുടെ മുൻപിൽ വച്ച് സ്വയം ജീവനൊടുക്കി കൗമാരക്കാരൻ; മാതാപിതാക്കൾക്ക് രക്ഷയായത് മകന്റെ അവസാനത്തെ വീഡിയോ.

സൗത്ത് ആസ്ട്രേലിയയിലെ റൈസ് ഹേബർമാൻ എന്ന 19 കാരനാണ് തന്റെ മരണം ഉറപ്പാക്കിക്കൊണ്ടുള്ള മാരകരോഗം നൽകുന്ന നരക വേദന സഹിക്കാനാകാതെ സ്വയം ജീവനെടുത്തത്, അതും മാതാപിതാക്കളുടെ മുന്നിൽ വച്ച്. പഠിച്ചുകൊണ്ടിരുന്ന സമയത്ത് ചെറിയൊരു നടുവേദനയായി തുടങ്ങിയ അസുഖമാണ് എല്ലിലെ കാൻസറാണെന്നു തെളിഞ്ഞത്. ചികിത്സ നടന്നിരുന്നെങ്കിലും അസുഖം മറ്റു ഭാഗങ്ങളിലേക്കും പടർന്നതോടെ വേദന സഹിക്കാൻ പറ്റാതായി. അവസാന ശ്വാസം വരെ വേദന തിന്നു ജീവിക്കുന്നതിനേക്കാൾ നല്ലതു സ്വയം ജീവനെടുക്കുകയാണെന്നു തീരുമാനിച്ചുറപ്പിച്ച റൈസ് തന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ സ്വന്തം വീട്ടിൽ വച്ച് 2017 ൽ അത് നടപ്പിലാക്കി. തന്റെ മരണത്തിനുശേഷം അച്ഛനമ്മമാർക്ക് നിയമപരമായ കുരുക്കുകൾ വരാതിരിക്കാനായി, താൻ സ്വയമെടുത്ത തീരുമാനമാണെന്നറിയിച്ചുകൊണ്ടുള്ള ഒരു വിഡിയോയും മരണത്തിനു മുൻപ് അവൻ എടുപ്പിച്ചു. സാഹസികതയിഷ്ടപ്പെടുന്ന അവൻ തന്റെ സഹോദരന്റെയും സുഹൃത്തിനെയും കൂടെ തായ്‌ലന്റിലേയ്ക്ക് പോയതാണ് അവന്റെ ജീവിതത്തിലെ അവസാന സന്തോഷം. അവന്റെ മാതാപിതാക്കൾ കുറ്റക്കാരല്ല എന്ന് നിയമപരമായി തെളിഞ്ഞിരിക്കുകയാണിപ്പോൾ. ഇതുപോലെ മാരക അസുഖം വന്നു മരണം കാത്തുകിടക്കുന്നവർക്ക്‌ അവരാഗ്രഹിക്കുന്നപക്ഷം സ്വയം ജീവനെടുക്കാനുള്ള അനുമതി നിയമപരമാക്കണമെന്ന ആവശ്യവുമായി ഗവണ്മെന്റിനെ സമീപിച്ചിരിക്കുകയാണ് റൈസിന്റെ മാതാപിതാക്കൾ.

Related Topics

Share this story