Times Kerala

പൊതു ഗതാഗത സൗകര്യങ്ങള്‍ക്ക് ഇനി മുതല്‍ ഗൂഗിള്‍ മാപ്പ്

 
പൊതു ഗതാഗത സൗകര്യങ്ങള്‍ക്ക് ഇനി മുതല്‍ ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പ് ഗൂഗിളിന്റെ സേവനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയില്‍ ഒന്നാണ്. ഇക്കാരണം കൊണ്ട് തന്നെ ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഗൂഗിള്‍ മാപ്പില്‍ നിരന്തരമുള്ള അപ്‌ഡേഷന്‍സിനും അധികൃതര്‍ ജാഗ്രത പുലർത്താറുമുണ്ട് . ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭ്യമായിത്തുടങ്ങും.

ബസ് യാത്രയിലെ വിവരങ്ങളും ബസ് വൈകുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ പത്തു നഗരങ്ങളിലാണ് സേവനം ലഭ്യമാകുക. ട്രെയിന്‍ യാത്രയുടെ തത്സമയ വിവരവും ട്രെയിന്‍ വൈകുമോ, യാത്രചെയ്യുന്ന ട്രെയിന്‍ എവിടെയെത്തി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ മൈ ട്രെയിന്‍ ആപ്പിന്റെ സഹായത്തോടെ ഈ സേവനം നടപ്പിലാക്കും . ഓട്ടോറിക്ഷ സേവനം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലും ബംഗളൂരുവിലുമാണ് നടപ്പിലാക്കുന്നത്.

Related Topics

Share this story