Times Kerala

കോവിഡ് വ്യാപനം; മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

 
കോവിഡ് വ്യാപനം; മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരവികുളം ഉൾപ്പെടെയുള്ള മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. മൂന്നാറിൽ ഹൈഡല്‍ പാര്‍ക്കിൽ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടന്നു വന്നിരുന്ന ബോട്ടിംഗും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന് ശേഷം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖല പതിയെ തിരിച്ച് വരവിനൊരുങ്ങവെയാണ് സഞ്ചാരികളുടെ വരവ് നിലച്ച് വീണ്ടും പഴയ പടിയിലേക്ക് നീങ്ങിയത്.

Related Topics

Share this story