Times Kerala

മകൻ മരിച്ചത് ഒന്നരവര്‍ഷം മുൻപ് , മകന്റെ വേര്‍പാടിനെ തുടര്‍ന്ന് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം , ഒടുവില്‍ എഴുപത്തൊന്നാം വയസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി റിട്ട. അധ്യാപിക

 
മകൻ മരിച്ചത് ഒന്നരവര്‍ഷം മുൻപ് , മകന്റെ വേര്‍പാടിനെ തുടര്‍ന്ന് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം , ഒടുവില്‍ എഴുപത്തൊന്നാം വയസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി റിട്ട. അധ്യാപിക

കായംകുളം : എഴുപത്തൊന്നാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കി ഒരു സ്ത്രി . കായംകുളം രാമപുരം സ്വദേശിയായ സുധര്‍മ്മയാണ് എഴുപത്തിയൊന്നാം വയസിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത് . കൃത്രിമ ഗര്‍ഭ ധാരണത്തിന് ശേഷം ആലപ്പുഴ മെഡിക്കല്‍ ആശുപത്രിയില്‍ നടത്തിയ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്.

അതെസമയം ഒന്നരവര്‍ഷം മുൻപാണ് ആദ്യ മകൻ സുജിത്ത് മരണപ്പെട്ടത് .ഇതിന് പിന്നാലെയാണ് സുധര്‍മ്മക്ക് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ഉണ്ടായത് . ഡോക്ടര്‍മാര്‍ അടക്കം സുധര്‍മ്മയെ പിന്തിരിപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അവർ തയ്യാറായിരുന്നില്ല. മാര്‍ച്ച്‌ 18 നാണ് സുധര്‍മ്മക്കും സുരേന്ദ്രനും കുഞ്ഞ് ജനിച്ചത് .

സുധർമയുടെ ഭർത്താവ് സുരേന്ദ്രൻ പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ നിന്നും വിരമിച്ചയാളാണ് . സുധര്‍മ്മ റിട്ട. അധ്യാപികയും. എന്നാൽ ഇരുവരുടെയും മകൻ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് സുജിത്ത് ഹൃദയാഘാതം മൂലം മരിച്ചത്.

ജനിക്കുമ്ബോള്‍ 1100 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച്‌ പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോള്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്നു വീട്ടിലേക്കയച്ചു.ജനിച്ച മകൾക്ക് മകള്‍ക്ക് ശ്രീലക്ഷ്മി എന്നു പേരിടണമെന്നാണ് അവരുടെ ആഗ്രഹം.

Related Topics

Share this story