Times Kerala

രാ​ഷ്​​​ട്രീ​യ സം​ഘ​ർ​ഷം : അമിത് ഷായുമായി ബം​ഗാ​ൾ ഗവർണർ കൂടിക്കാഴ്ച നടത്തി

 
രാ​ഷ്​​​ട്രീ​യ സം​ഘ​ർ​ഷം : അമിത് ഷായുമായി ബം​ഗാ​ൾ ഗവർണർ കൂടിക്കാഴ്ച നടത്തി

ന്യൂ​ഡ​ൽ​ഹി: ബിജെപി -തൃണമൂൽ രാ​ഷ്​​​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി പ​ശ്ചി​മ ബം​ഗാ​ൾ ഗവർണർ കേസരിനാഥ് ത്രിപാഠി കൂടിക്കാഴ്ച നടത്തി.

പശ്ചിമ ബംഗാളി​ലെ രാ​ഷ്​​​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നോ​ട് കഴിഞ്ഞ ദിവസം റി​പ്പോ​ർ​ട്ട് തേ​ടിയിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നും അക്രമം നടത്തിയവർക്കെതിരെ കർശന നിലപാട് സ്വീകരിച്ചതായും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബിജെപി -തൃണമൂൽ സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രു തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​നും ര​ണ്ടു ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ത്തു​നി​ന്ന് പാ​ർ​ട്ടി പ​താ​ക​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ സംഘർഷമാണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഒ​രു പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യും അ​ഞ്ചു​പേ​രെ കാ​ണാ​താ​യെ​ന്നും ബി.​ജെ.​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Related Topics

Share this story