Times Kerala

സ്വന്തം ചിരികൊണ്ട് ലോകപ്രശസ്തനായ “ദി സ്പാനിഷ് ലോഫിങ് ഗൈ” എന്നുപേരുകേട്ട ഹവാൻ ജോയ ബോർഹ എന്ന ഫലിതപ്രേമി അന്തരിച്ചു

 
സ്വന്തം ചിരികൊണ്ട് ലോകപ്രശസ്തനായ “ദി സ്പാനിഷ് ലോഫിങ് ഗൈ” എന്നുപേരുകേട്ട ഹവാൻ ജോയ ബോർഹ എന്ന ഫലിതപ്രേമി അന്തരിച്ചു

തന്റെ ചിരികൊണ്ട് ആരാധകരെ നേടിയെടുത്ത ലോകപ്രശസ്തനായ ഫലിതപ്രേമി ഹവാൻ ജോയ ബോർഹ (65 )അന്തരിച്ചു. അദ്ദേഹത്തിൻറെ കാൽ മുറിച്ച്മാറ്റിയതിനുശേഷം ദീർഘനാളത്തെ ദേഹാസ്വാസ്ഥ്യങ്ങൾക്കൊടുവിൽ ബുധനാഴ്ച സെവില്ലെയിലെ ഡി ലാ കാരിഡാഡ് ഹോസ്പിറ്റലിൽ വച്ച് ബുധനാഴ്ചയാണ് അന്തരിച്ചത്. 2007 ൽ ഒരു വ്യത്യസ്തമായ ഷോയിൽ അടക്കാനാവാത്ത ചിരിയോടെ ഒരു ഫലിതം പറഞ്ഞതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. പിന്നീട് അദ്ദേഹം ആര്തരാധകർക്കിടയിൽ “ദി ഗിഗ്ഗില്സ്” എന്നും “എൽ റിസ്റ്റാസ്” എന്നും അറിയാൻ തുടങ്ങി. ജീസസ് ക്വിന്റെറോ അവതാരകനായുള്ള റാറ്റോൺസ് കൊളോറോസ് എന്ന ഒരു ടോക്ക് ഷോയിൽ ഹവാൻ അവതരിപ്പിച്ച ഫലിതം വൈറലായിരുന്നു.

Related Topics

Share this story