Times Kerala

വെള്ളത്തിനടിയിലെ ഫോട്ടോഗ്രഫി പരിശീലിക്കുന്നതിനിടയിൽ മെഡിറ്ററേനിയൻ കടലിൽ ബ്രിട്ടീഷ് സ്വദേശി മുങ്ങി മരിച്ചു

 
വെള്ളത്തിനടിയിലെ ഫോട്ടോഗ്രഫി പരിശീലിക്കുന്നതിനിടയിൽ മെഡിറ്ററേനിയൻ കടലിൽ ബ്രിട്ടീഷ് സ്വദേശി മുങ്ങി മരിച്ചു

മെഡിറ്ററേനിയൻ കടലിലെ ഐബിസ ദ്വീപിൽ വെള്ളത്തിനടിയിലെ ഫോട്ടോഗ്രഫി പരിശീലിക്കുന്നതിനിടയിൽ 35 വയസ്സുള്ള ബ്രിട്ടീഷ് സ്വദേശി മുങ്ങി മരിച്ചു. സാൻ അന്റോണിയോ റിസോർട്ടിനടുത്തുള്ള പ്രശസ്ത അഴിമുഖമായ പുൻതാ ഗലേറയിൽ തന്റെ സുഹൃത്തുമായി ഫോട്ടോഗ്രാഫിയിൽ ഏർപ്പെട്ടിരിയ്ക്കുന്ന സമയത്താണ് അപകടം സംഭവിച്ചത്. പോലീസും മെഡിക്കൽ പ്രവർത്തകരും ചേർന്നിയാളെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹം ഐബിസയിൽത്തന്നെയാണോ താമസിക്കുന്നത് എന്നുതുടങ്ങിയ വിവരങ്ങളൊന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല.

Related Topics

Share this story