Times Kerala

മാസ്​ക്​ ധരിക്കാത്തതിന്​ പിഴയിട്ടു ; പൊലീസിനെ വളര്‍ത്തുനായയെ വിട്ട്​ കടിപ്പിച്ച്‌​ കടയുടമ

 
മാസ്​ക്​ ധരിക്കാത്തതിന്​ പിഴയിട്ടു ; പൊലീസിനെ വളര്‍ത്തുനായയെ വിട്ട്​ കടിപ്പിച്ച്‌​ കടയുടമ

കല്യാണ്‍: മാസ്​ക്​ ധരിക്കാത്തതിന് പോലീസ് ​ ​പിഴയിട്ടതിനെ തുടർന്ന് വളര്‍ത്തുനായയെ വിട്ട്​ കടിപ്പിച്ച്‌​ പെറ്റ്​ ഷോപ്പ്​ ഉടമയും തൊഴിലാളികളും. മഹാരാഷ്ട്രയിലെ കല്യാണ്‍ ജില്ലയിസംഭവം നടന്നത് . കര്‍ഫ്യൂ സമയം തുടങ്ങിയിട്ടും​ ഷോപ്പ്​ അടക്കാത്തത്​ ശ്രദ്ധയില്‍പെട്ടത്തിനെ തുടര്‍ന്നാണ്​ നാല്​ പൊലീസുകാരും നാല്​ മുനിസിപ്പില്‍ ഉദ്യോഗസ്ഥരടങ്ങുന്ന സ്​ക്വാഡ്​ കടയിലേക്ക് പരിശോധനക്ക്​ കയറിയത്​. കടയുടമ സത്യനാരായണഗുപ്തയും ആനന്ദ്, ആദിത്യ എന്നീ രണ്ട്​ ജീവനക്കാരുമുള്‍പ്പടെ മൂന്ന്​ പേരുണ്ടെങ്കിലും ആരും മാസ്​ക്​ ധരിച്ചിരുന്നില്ല.തുടർന്നാണ് പോലീസ് ഇവർക്ക് പിഴ ഇടുകയും ഇവർ നായയെ വിട്ട് പോലീസിനെ കടിപ്പിച്ചത് .

Related Topics

Share this story