Times Kerala

നിപ ; നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം

 
നിപ ; നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം

കൊ​ച്ചി:  നിപ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 52 പേ​ർ​ക്കും രോ​ഗമില്ലെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു . നി​പ്പ ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യു​മാ​യി അ​ടു​ത്ത് ബന്ധപ്പെട്ടിരുന്നു 52 പേ​രെ​യാ​ണ് ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ത്തി സൂ​ക്ഷ്മ നി​രീ​ക്ഷ​ണത്തിനു വിധേയമാക്കിയത് . ഇ​വ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക അകന്നു തുടങ്ങി. അ​തേ​സ​മ​യം, നിപ സ്ഥീ​രി​ക​രി​ച്ച് കൊച്ചിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച മൂ​ന്ന് സാ​ന്പി​ളു​ക​ളി​ൽ ര​ണ്ടെ​ണ്ണം നെ​ഗ​റ്റീ​വാണെന്ന് തെളിഞ്ഞു .

Related Topics

Share this story