Times Kerala

‘ഇ-മാലിന്യ മുക്​തരാജ്യം’ എന്ന ഖ്യാതി ഖത്തറിന്

 
‘ഇ-മാലിന്യ മുക്​തരാജ്യം’ എന്ന ഖ്യാതി ഖത്തറിന്

ദോ​ഹ: ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യങ്ങൾ സംസ്ക്കരിക്കാനാകാതെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ശ്വാസം മുട്ടുന്ന വേളയിലാണ് പുതിയ വാർത്ത.’ ഇ-മാലിന്യമുക്​തരാജ്യം’ എന്ന ലക്ഷ്യവുമായി ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​​ൻ നടത്തുന്ന ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ പു​ന​സം​സ്ക​ര​ണ(​ഇ​വേ​സ്്റ്റ് റീ​സൈ​ക്ലി​ങ്) കാമ്പ​യി​ൻ വൻ വിജയത്തിലേക്ക്​. ഇ​തേ​ത്തു​ട​ര്‍ന്ന് വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ ​മാ​ലി​ന്യ​ങ്ങ​ള്‍ പു​ന:​ചം​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ന്‍ ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​ന്‍(​ക്യു​എ​ഫ്) ല​ക്ഷ്യ​മി​ടു​ന്നു. കഴിയുന്ന വിധത്തിൽ ഇ ​മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യു​ക​യെ​ന്ന​താ​ണ് കാമ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക്യു​എ​ഫി​​​െൻറ ആ​രോ​ഗ്യ സു​ര​ക്ഷാ പ​രി​സ്ഥി​തി ഡ​യ​റ​ക്ട​റേ​റ്റി​ലെ പ​രി​സ്ഥി​തി വി​ദ​ഗ്​ധ​ന്‍ അ​യി​ഷ ഗാ​നി വിലയിരുത്തി .

ഇ​മാ​ലി​ന്യ​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​ത്തി​നും സം​സ്ക​ര​ണ​ത്തി​നു​മാ​യി ക്യു​എ​ഫ് അ​ടു​ത്തി​ടെ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കാ​മ്പ​യി​ന് ല​ഭി​ച്ച​ത്. ഏ​ഴു ദി​വ​സ​ങ്ങ​ള്‍കൊ​ണ്ട് 4.5 ട​ണ്‍ ഇ​മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. എ​ജ്യൂ​ക്കേ​ഷ​ന്‍ സി​റ്റി​യി​ലും ക്യു​എ​ഫി​​​െൻറ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ച ക​ണ്ടെ​യ്ന​റു​ക​ള്‍ മു​ഖേ​ന​യാ​യി​രു​ന്നു ഇ​ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

ക്യു​എ​ഫി​​​െൻറ വി​വി​ധ സെ​ൻറ​റു​ക​ള്‍, സ്കൂ​ളു​ക​ള്‍ എ​ന്നി​വ മു​ഖേ​ന വ്യ​ക്തി​ഗ​താ​ടി​സ്ഥാ​ന​ത്തി​ലും ഇ ​മാ​ലി​ന്യ​ം ശേ​ഖ​രി​ച്ചു. ഖ​ത്ത​റി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന ഇ​മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു കാ​മ്പ​യി​ന്‍. ഇ ​മാ​ലി​ന്യ​ങ്ങ​ളു​ടെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍ക്ക​രി​ക്കു​ക​യെ​ന്ന​തും പുതിയ നീക്കമാണ് .

Related Topics

Share this story