Times Kerala

കൊറോണ കൊല്ലുന്നതിന്​ മുൻപ് ​ എന്നെ ഈ ഫാന്‍ കൊല്ലും; ആശുപത്രി കിടക്കയിലെ യുവാവിന്‍റെ വിഡിയോ വൈറൽ

 
കൊറോണ കൊല്ലുന്നതിന്​ മുൻപ് ​ എന്നെ ഈ ഫാന്‍ കൊല്ലും;  ആശുപത്രി കിടക്കയിലെ യുവാവിന്‍റെ വിഡിയോ വൈറൽ

ഭോപാല്‍: മധ്യപ്രദേശിലെ ആശുപത്രിയില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിന്‍റെ വിഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തനിക്ക്​ കൊറോണയെ പേടിയില്ല, എന്നാല്‍ തന്‍റെ തലക്ക്​ മുകളില്‍ കറങ്ങുന്ന ഫാന്‍ നിലത്തേക്ക്​ വീ​ഴുമെന്ന പേടിയാണ് യുവാവിന് ഈ വിഡിയോയാണ് പങ്കുവെക്കുന്നതാണ് .മധ്യപ്രദേശ്​ ചിന്ദ്വാരയിലെ പ്രമുഖ ആശുപത്രിയിലാണ്​ യുവാവ്​ ചികിത്സയിൽ കഴിയുന്നത് ​. ആശുപത്രി അധികൃതര്‍​ ഫാന്‍ മാറ്റിതരണം അല്ലെങ്കില്‍ തന്‍റെ കിടക്ക തല്‍സ്​ഥാനത്തുനിന്ന്​ മാറ്റിതരണമെന്നുമാണ് ​ യുവാവിന്‍റെ ആവശ്യം.രണ്ടുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ രോഗികളെ കൊണ്ടു നിറഞ്ഞ ആശുപത്രി വാര്‍ഡ്​ കാണാനാകും. ഇതിന്​ ശേഷം യുവാവിന്‍റെ കിടക്കക്ക്​ തൊട്ടുമുകളില്‍ കറങ്ങുന്ന ഫാനിന്‍റെ ദൃശ്യങ്ങളാണ്​ കാണിക്കുന്നത്​.

Related Topics

Share this story