Times Kerala

കൊല്ലത്ത് ട്രാൻസ്ജന്‍ററിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി

 
കൊല്ലത്ത് ട്രാൻസ്ജന്‍ററിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി

കൊല്ലം:  ട്രാന്‍സ് ജന്‍ററിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി . കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് . തെന്മല സ്വദേശിയായ ട്രാൻസ്ജെണ്ടറും സുഹൃത്തും സ്കൂട്ടറില്‍ കൊട്ടാരക്കരയ്ക്ക് പോകും വഴി കാറിലെത്തിയ അഞ്ചംഗ സംഘം ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു . വാഹനത്തിനുള്ളില്‍ വച്ച് ക്രൂരമായി മർദിക്കുകയും തുടർന്ന് വര്‍ക്കല ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത് . അതിനുശേഷം ഇവരെ കൊല്ലം ബസ് സ്റ്റാൻറ് പരിസരത്ത് ഇറക്കി വിടുകയും ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്നും പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

റൂറല്‍ എസ് പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതിക്കാരുടെ ആരോപണം എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കൊല്ലം റൂറൽ എസ് പി പറഞ്ഞു .മാനഭംഗപ്പെടുത്തൽ , ദളിത് പീഡനം , പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് .പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി കെ ജി സൈമണ്‍ പറഞ്ഞു.

Related Topics

Share this story