Times Kerala

അച്ഛനെ വിവാഹം കഴിപ്പിച്ച് മകൾ.!! കാരണം ഇതാണ്

 
അച്ഛനെ വിവാഹം കഴിപ്പിച്ച് മകൾ.!! കാരണം ഇതാണ്

ജീവിതത്തിൽ അനുഭവിക്കാനാവുന്ന ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്നാണ് ഒറ്റപ്പെടൽ എന്നതിൽ സംശയമില്ല. ഇണയെ നഷ്ടപ്പെടുന്ന ഓരോ ജീവജാലവും ഈ ഒറ്റപ്പെടലിന്റെ വേദനയും പേറിയാണ് ജീവിക്കുക. പക്ഷെ അവിടെയും ചില മക്കൾ വ്യത്യസ്ഥരാണ്. അതിഥി എന്ന മകളും അക്കൂട്ടത്തിൽ പെട്ടതാണ്. അമ്മയുടെ മരണശേഷം തനിച്ചായിപ്പോയ പിതാവിനെ വീണ്ടും വിവാഹം കഴിപ്പിച്ചിരിക്കുകയാണ് അതിഥി. ഭര്‍ത്താവ് മരിച്ച ഒരു വിധവയെയാണ് ഇദ്ദേഹം കൂടെക്കൂട്ടിയത്.”ഇത് എന്‍റെ 71 വയസ്സുള്ള അച്ഛനാണ്, 5 വർഷക്കാലം അദ്ദേഹം തനിച്ചായിരുന്നു. ഇപ്പോള്‍ ഒരു വിധവയെ അദ്ദേഹം വിവാഹം കഴിച്ചു. ആരും ഏകാന്തത അനുഭവിക്കേണ്ടവരല്ല.” വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് അതിഥി കുറിച്ചതിങ്ങനെയാണ്. മകളുടെ ഈ മനസ്സിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് സോഷ്യൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

Related Topics

Share this story