ന്യൂയോർക്ക്: ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന് ദിവസേന നൂറു കോടി സജീവ ഉപയോക്താക്കൾ. വാട്സ്ആപ്പ് ഒൗദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ് ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കന്പനി പറഞ്ഞു.
ഉപയോക്താക്കൾക്ക് ആസ്വാദ്യകരവും ഉപയോഗപ്രദവുമായ കൂടുതൽ ഫീച്ചറുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. ജനങ്ങൾ പ്രതീക്ഷിക്കുന്ന സുരക്ഷിതത്വവും ലാളിത്യവും വിശ്വാസ്യതയും നിലനിർത്തുമെന്നും വാട്സ്ആപ്പ് അറിയിച്ചു.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് മാസം തോറും ഉപയോഗിക്കുന്ന എണ്ണം 130 കോടിയിൽ അധികമാണ്. ലോകത്തെ 60 ഭാഷകളാണ് വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുന്നത്.