വൻകുടൽ അര്‍ബുദം നേരത്തെ കണ്ടെത്താൻ ബഹ്‌റിനിൽ നൂതന സംവിധാനം

മനാമ: മനുഷ്യരുടെ വൻകുടലിലെ അര്‍ബുദം നേരത്തെ കണ്ടെത്താനുള്ള സംവിധാനം ബഹ്റൈനില്‍ ആരംഭിച്ചു. മേഖലയിലെ തന്നെ ആദ്യത്തെ ചുവടുവെപ്പാണിതെന്ന് കിങ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.വൻകുടലിലെ അര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതി​​െൻറ ഭാഗമായാണ് ആരോഗ്യ മന്ത്രാലയവും രോഗ പ്രതിരോധ വിഭാഗവും സഹകരിച്ചാണ് നേരത്തെയുള്ള അര്‍ബുദ പരിശോധന സൗജന്യമാക്കിയിട്ടുള്ളത്​. 45 നും 75നുമിടയില്‍ പ്രായമുള്ള സ്ത്രീ പുരുഷന്മാരിലാണ്​ അര്‍ബുദ ബോധവല്‍ക്കരണം ലഭ്യമാക്കുക .

ബോധവൽക്കരണ കാമ്പയിനില്‍ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്​റ്റാഫുകളും പങ്കാളിയാകും. രാജ്യത്ത്​ 45 നും 70 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ 1.5 ലക്ഷത്തോളം വരുമെന്നാണ് കണക്കാക്കപ്പെടുന്നു. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ വരാതെ സൂക്ഷിക്കുന്നതും നേരത്തെയുള്ള കണ്ടെത്തലിലൂടെ ആദ്യഘട്ടത്തില്‍ തന്നെ ഉചിത ചികില്‍സ ലഭ്യമാക്കുന്നതും ഗുണകരമാകുമെന്ന് കിങ് ഹമദ് മെഡിക്കല്‍ കോളജിലെ പാത്തോളജി വിഭാഗം കണ്‍സള്‍ട്ടൻറ്​ ഡോ. ഉമര്‍ ശരീഫ് വ്യക്തമാക്കി. ഈ മാസം 13ന് ആരംഭിക്കുന്ന കാമ്പയിന്‍ അവന്യൂസ് മാളിലായിരിക്കും

പൊണ്ണത്തടി, തെറ്റായ ഭക്ഷണ രീതി, വ്യായാമക്കുറവ്, പുകവലി തുടങ്ങിയവ അര്‍ബുദത്തിലേക്ക് കാരണമാകുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ബുദ ബോധവല്‍ക്കരണ കാമ്പയിന്‍ കാലയളവില്‍ ചികില്‍സ സൗജന്യമായിരിക്കും. സാധാരണ ഗതിയില്‍ സാമ്പിള്‍ പരിശോധനക്ക് 250 ദിനാര്‍ ഒരാള്‍ക്ക് ചെലവ് വരും. രോഗികൾ കൂടുന്നതനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെ നിശ്ചയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചെർത്തു .

Loading...
You might also like

Leave A Reply

Your email address will not be published.