Times Kerala

39 വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി

 
39 വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി

മ​സ്​​ക​ത്ത്​: വ്യാ​ജ സ​ർ​വ​ക​ലാശാലകൾക്ക് പൂട്ട് വീണു .ആഗോള തലത്തിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 39 വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഒ​മാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യം നീക്കാനാണ് ​ ന​ട​പ​ടി. യുഎസ് സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ്​ പ​ട്ടി​ക​യി​ലെ 26 എ​ണ്ണ​വും. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​ഴു സ​ർ​വ​ക​ലാ​ശാ​ല​ക​ളും ലോ​ക​ത്തി​ലെ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റു സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇവയെല്ലാം തന്നെ ഒാ​ൺ​ലൈ​നി​ൽ മാ​ത്ര​മു​ള്ള​താ​ണെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു. ക​ഷ്​​ട​പ്പെ​ട്ട്​ സ​മ്പാ​ദി​ച്ച പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മി​ല്ലാ​ത്ത വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു​മാ​ണ്​ ഇ​വ​ർ പ​ഠി​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അംഗീകാരത്തിന് അ​പേ​ക്ഷ ല​ഭി​ക്കു​േ​മ്പാ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​രി​ശോ​ധ​ന​യി​ൽ സ​ർ​വ​ക​ലാ​ശാ​ല വ്യാ​ജ​മാ​ണെ​ന്ന്​ തെ​ളി​യു​ന്ന പ​ക്ഷം വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു.

അം​ഗീ​കൃ​ത വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 20 കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 1975 മു​ത​ൽ ഇ​തു​വ​രെ വ്യാ​ജ യോ​ഗ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 1250 കേ​സു​ക​ളാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്​ മു​ന്നി​ലെ​ത്തി​യ​ത്.

Related Topics

Share this story