Times Kerala

ക​ഠു​വ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ്: മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

 
ക​ഠു​വ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ്: മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

ന്യൂ​ഡ​ൽ​ഹി: മനുഷ്യ മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി​യ ക​ഠു​വയിലെ ബാലികയെ കൂ​ട്ട​മാ​ന​ഭം​ഗത്തിനിരയാക്കിയ കേസിൽ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് വിധിച്ചു . മു​ഖ്യ​പ്ര​തി​യും ഗ്രാ​മ​ത്ത​ല​വ​നു​മാ​യ സാ​ഞ്ജി റാം, ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ദീ​പ​ക് ഖ​ജു​രി​യ, പ​ർ​വേ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. കേ​സി​ലെ മ​റ്റു മൂ​ന്നു പ്ര​തി​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പ​ത്താ​ൻ​കോ​ട്ട് സെ​ഷ​ൻ​സ് കോ​ട​തിയാണ് വി​ധിച്ചത് .

ക​ഠു​വ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സ്: മൂ​ന്നു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദീ​പ​ക് ഖ​ജു​രി​യ പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ , തി​ല​ക് രാ​ജ്, സു​രേ​ന്ദ​ർ വ​ർ​മ എ​ന്നി​വ​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വു​ശി​ക്ഷ ന​ൽ​കി​യ​ത്. പ​ത്താ​ൻ​കോ​ട്ട് അ​തി​വേ​ഗ​കോ​ട​തി​യി​ലെ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി തേ​ജ്‍​വീ​ന്ദ​ർ സിം​ഗാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

കേ​സി​ൽ സം​ശ​യ​ത്തി​ന്‍റെ അ​നു​കൂ​ല്യം ന​ൽ​കി​ക്കൊ​ണ്ടു സാ​ഞ്ജി റാ​മി​ന്‍റെ മ​ക​ൻ വി​ശാ​ലി​നെ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ​യും മാ​ന​ഭം​ഗ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സാ​ഞ്ജി റാ​മി​ന്‍റെ മ​രു​മ​ക​നും കേ​സി​ൽ പ്ര​തി​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​യാ​ളു​ടെ വി​ചാ​ര​ണ ജു​വ​നൈ​ൽ കോ​ട​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​ധി പിന്നീട് പ്രഖ്യാപിക്കും .2018 ജ​നു​വ​രി പ​ത്തി​നാ​ണ് എ​ട്ടു​വ​യ​സു​ള്ള നാ​ടോ​ടി ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​ഠു​വ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഹാ​ളി​ൽ കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​യ​ക്കു​മ​രു​ന്നു ന​ല്കി മ​യ​ക്കി​യ​ശേ​ഷം നാ​ലു ദി​വ​സം കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയത് .

Related Topics

Share this story