Times Kerala

എനിക്ക് പരിക്കില്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്; പൊട്ടിക്കരഞ്ഞ് അഫ്ഗാന്‍ താരം മൊഹമ്മദ് ഷെഹ്സാദ്

 
എനിക്ക് പരിക്കില്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്; പൊട്ടിക്കരഞ്ഞ് അഫ്ഗാന്‍ താരം മൊഹമ്മദ് ഷെഹ്സാദ്

കാബൂള്‍: തനിക്ക് പരിക്കൊന്നുമില്ലെന്നും പരിക്കിന്റേ പേര് പറഞ്ഞ് തന്നെ ടീമില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി അഫ്ഗാന്‍ ഓപ്പണര്‍ മൊഹമ്മദ് ഷെഹ്സാദ്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടന്ന് ഷെഹ്സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുശേഷമാണ് ഷെഹ്സാദിനെ ടീമില്‍ നിന്നൊഴിവാക്കിയത്. നെറ്റ്സില്‍ ബാറ്റിംഗ് പരിശീലന നടത്തുന്നതിനിടെ ടീം മാനേജര്‍ വന്ന് താങ്കള്‍ക്ക് പരിക്കുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോവണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും സ്പോര്‍ട്സ് സ്റ്റാറിനോട് ഷെഹ്സാദ് വ്യക്തമാക്കി. എന്റെ പകരക്കാരനെ (ഇക്രം അലി ഖില്‍) വരെ അവര്‍ ഏര്‍പ്പാടിക്കയശേഷമായിരുന്നു എന്നോട് ഇക്കാര്യം പറയുന്നത്. എന്റെ പരിക്ക് എന്താണെന്ന് എനിക്കറിയില്ല.എനിക്ക് പരിക്കില്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്; പൊട്ടിക്കരഞ്ഞ് അഫ്ഗാന്‍ താരം മൊഹമ്മദ് ഷെഹ്സാദ്

എന്നാല്‍ സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്സാദിന്റെ കാല്‍മുട്ടിന് പരിക്കേറതെന്നാണ് ബോര്‍ഡ് പറയുന്നത്. എന്നാല്‍ പരിക്കുണ്ടെങ്കില്‍ പിന്നെ താനെങ്ങനെ ശ്രീലങ്കക്കും ഓസ്ട്രേലിയക്കുമെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാനിറങ്ങുമെന്ന് ഷെഹ്സാദ് തിരിച്ച് ചോദിക്കുന്നു.

ടീമില്‍ നിന്നൊഴിവാക്കിയ ടീം കോച്ച് ഫില്‍ സിമണ്‍സിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇക്കാര്യങ്ങളില്‍ ഒരു പങ്കുമില്ലെന്നും ടീം മാനേജരും ക്യാപ്റ്റനും ചേര്‍ന്നാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്ന് പറഞ്ഞുവെന്നും ഷെഹ്സാദ് പറഞ്ഞു. അഫ്ഗാന്റെ വെടിക്കെട്ട് ഓപ്പണറായ ഷെഹ്സാദ് ഓസ്ട്രേലിയക്കെതിരെ പൂജ്യത്തിനും ശ്രീലങ്കക്കെതിരെ ഏഴ് റണ്‍സിനും പുറത്തായിരുന്നു.

Related Topics

Share this story