Times Kerala

കാ​സ​ർ​ഗോ​ട്ട് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂന്നു പേരിൽ രണ്ടു പേർ മരിച്ചു; ഒ​രാ​ൾ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

 
കാ​സ​ർ​ഗോ​ട്ട് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂന്നു പേരിൽ രണ്ടു പേർ മരിച്ചു; ഒ​രാ​ൾ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

കാ​സ​ർ​ഗോ​ഡ്: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. ഒപ്പമുണ്ടായിരുന്ന ഒ​രാ​ൾ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. കു​മ്പ​ള ആ​രി​ക്കാ​ടി​യി​ലെ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ യുവാക്കളാണ് മരിച്ചത്.മൂ​ന്നു​പേ​രും ഒ​ഴു​ക്കി​ൽ​പ്പെ​ടു​കയും, തുടർന്ന് സം​ഭ​മ​റി​ഞ്ഞെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലിൽ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയുമായിരുന്നു.കു​മ്പ​ള​യി​ൽ ഒ​രു വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് ഇ​വ​ർ. മൂ​ന്നാ​മ​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Related Topics

Share this story