Times Kerala

ലോകകപ്പിലെ 15ആം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്

 
ലോകകപ്പിലെ 15ആം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്

ലോകകപ്പിലെ 15ആം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമിലും രണ്ട് മാറ്റങ്ങൾ വീതമുണ്ട്.

ചൈനമാൻ ബൗളർ തബ്രൈസ് ഷംസിക്ക് പകരം പേസർ ബ്യൂറൻ ഹെൻറിക്സും ജെപി ഡുമിനിയ്ക്ക് പകരം ഐഡെൻ മാർക്രവും ദക്ഷീനാഫ്രിക്കൻ നിരയിൽ കളിക്കും. വിൻഡീസ് നിരയിൽ പരിക്കേറ്റ ആന്ദ്രേ റസലിനു എവിൻ ലൂയിസിനും പകരം ഡാരൻ ബ്രാവോയും കെമാർ റോച്ചും ടീമിലെത്തി.

Related Topics

Share this story