Times Kerala

രാഹുല്‍ ഗാന്ധി വിജയിച്ചത് അവിടെ 40 ശതമാനവും മുസ്​ലിം വിഭാഗമായതിനാലാണെന്ന്​ അസദുദ്ദീന്‍ ഉ​വസി

 
രാഹുല്‍ ഗാന്ധി വിജയിച്ചത് അവിടെ 40 ശതമാനവും മുസ്​ലിം വിഭാഗമായതിനാലാണെന്ന്​ അസദുദ്ദീന്‍ ഉ​വസി

ഹൈദരാബാദ്​: വയനാട്​ ലോക്​സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്​ അവിടെ 40 ശതമാനവും മുസ്​ലിം വിഭാഗമായതിനാലാണെന്ന്​ ഓള്‍ ഇന്ത്യ മജ്​ലിസെ ഇത്തിഹാദു​ല്‍ മുസ്​ലിമീന്‍(എ.ഐ.എം.ഐ.എം) അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഉ​വസി. ജീവിക്കാനായി ആരുടേയും ഔദാര്യം ആവശ്യമില്ലാത്ത സമുദായമെന്ന നിലയില്‍ രാജ്യത്തെ മുസ്​ലിംകള്‍ക്ക്​ ലഭിക്കുന്ന സ്ഥാനത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ഒരു പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Topics

Share this story