Times Kerala

പുതുച്ചേരി മുൻ മുഖ്യമന്ത്രി ആർ.വി ജാനകിരാമൻ അന്തരിച്ചു

 
പുതുച്ചേരി മുൻ മുഖ്യമന്ത്രി ആർ.വി ജാനകിരാമൻ അന്തരിച്ചു

പുതുച്ചേരി: പുതുച്ചേരി മുൻ മുഖ്യമന്ത്രിയും ഡിഎംകെ‍ നേതാവുമായ ആർ.വി ജാനകിരാമൻ (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച രാവിലെ അലത്തൂരിനടുത്ത് മാരക്കാനത്ത് നടക്കും.

ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ അടക്കമുള്ള പാർട്ടി നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പിഎയായിരിക്കെയാണ് ജാനകിരാമനെ അദ്ദേഹം പുതുച്ചേരിയിലേക്ക് നിയോഗിച്ചത്. ഏറെക്കാലം പാർട്ടി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

നെല്ലിത്തോപ്പ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996 ലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.

Related Topics

Share this story