Times Kerala

മികച്ച സംവിധാനത്തിന് ഓസ്കാർ ലഭിക്കുന്ന ആദ്യ ഏഷ്യൻ വനിതയായി ക്ലോയി ഷാവോ

 
മികച്ച സംവിധാനത്തിന് ഓസ്കാർ ലഭിക്കുന്ന ആദ്യ ഏഷ്യൻ വനിതയായി  ക്ലോയി ഷാവോ

93-ാമത് ഓസ്കാർ വേദിയില്‍ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരത്തിനൊപ്പം നിരവധി റെക്കോഡുകൾ സ്വന്തമാക്കി ചൈനീസ് വംശജയായ ക്ലോയി ഷാവോ.മികച്ച സംവിധാനത്തിനുള്ള ഓസ്കാർ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ഓസ്കാർ നേടുന്ന ആദ്യ ഏഷ്യൻ വനിതയുമാണ് ക്ലോയി ഷാവോ.സംവിധായിക കാതറിന്‍ ബിഗ് ലോവാണ് മികച്ച സംവിധാനത്തിനുള്ള ആദ്യ പുരസ്‌കാരം സ്വന്തമാക്കിയിരുന്നത്. നോമാഡ്ലാന്റ് എന്ന ചിത്രത്തിനാണ് മികച്ച സംവിധായികയ്ക്കുള്ള ഓസ്കാർ പുരസ്‌കാരം ക്ലോയി ഷാവോ നേടിയത്.മികച്ച അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിംഗ് എന്നീ പട്ടികയിലും നോമാഡ്ലാന്റ് ഇടം നേടിയിരുന്നു.കൂടാതെ ചിത്രത്തിന്റെ എഡിറ്റര്‍, രചന, നിര്‍മ്മാതാവ് തുടങ്ങി നാല് നോമിനേഷനുകളാണ് ഷാവോയ്ക്ക് ഇത്തവണ ഓസ്കാറിൽ ലഭിച്ചത്.മികച്ച നടനായി ഓസ്കാർ പുരസ്‌കാരം നേടിയ ഫ്രാന്‍സിസ് മെക്ഡോര്‍മാന്റ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി വേഷമിട്ടിരുന്നത്.

Related Topics

Share this story