Times Kerala

1995 ൽ നടന്ന ഇറ്റലിയിലെ വൻ വ്യവസായ കുടുംബത്തിലേ കണ്ണിയുടെ കൊലപാതകം സിനിമയാക്കുന്നു; കഥയ്ക്കാധാരം കൊലപാതകമാസൂത്രണം ചെയ്ത സ്ത്രീയുടെ ജീവചരിത്രം

 
1995 ൽ നടന്ന ഇറ്റലിയിലെ വൻ വ്യവസായ കുടുംബത്തിലേ കണ്ണിയുടെ കൊലപാതകം സിനിമയാക്കുന്നു; കഥയ്ക്കാധാരം കൊലപാതകമാസൂത്രണം ചെയ്ത സ്ത്രീയുടെ ജീവചരിത്രം

1995 ൽ കൊല്ലപ്പെട്ട ഇറ്റലിയിലെ ഫാഷൻ കമ്പനി ഉടമയുടെ പേരമകന്റെ കൊലപാതകത്തിനുത്തരവാദിയായ സ്ത്രീയുടെ ജീവചരിത്രം സിനിമയാക്കുന്നു. വൻ വ്യവസായ കുടുംബത്തിലെ തലമുറയിൽപ്പെട്ട മൗറീഷ്യോ ഗുച്ചിയെ സ്വന്തം ഭാര്യ പട്രീഷ്യ റെഗ്ഗിയാനിയാണ് കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. 1998 ൽ 29 വർഷം തടവിന് വിധിച്ച ഇവർ 26 വർഷത്തെ ജയിൽവാസത്തിനുശേഷം തന്റെ 72 ആം വയസ്സിൽ 2016 ലാണ് മോചിതയായത്. ഒരു ബിസിനെസ്സ് ആവശ്യത്തിനെന്നു പറഞ്ഞ് കൊല്ലപ്പെടുന്നതിന് 10 വർഷം മുൻപ് പോയ ഗുച്ചി പരസ്ത്രീയുമായി സ്നേഹത്തിലായതിനാൽ മടങ്ങിയെത്തിയില്ല. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഇടപെടുന്നത് റെഗ്ഗിയാനിയെ പ്രകോപിപ്പിച്ചിരുന്നു. വിവാഹമോചനം നടത്തി റെഗ്ഗിയാനിയ്ക്ക് ജീവനാംശമായി 6,50,000 ഡോളർ നൽകാമെന്ന് ഗുച്ചി കോടതിയിൽ സമ്മതിച്ചെങ്കിലും, അയാളുടെ അളവില്ലാത്ത സ്വത്തുക്കളിലായിരുന്നു റെഗ്ഗിയാനിയുടെ കണ്ണ്. ഇത് നേടാനായി അയാളെ കൊലപ്പെടുത്താൻ ഒരു വാടകകൊലയാളിയെ റെഗ്ഗിയാനി തരപ്പെടുത്തി. പിസാക്കടയുടെ ഉടമയായ ബെനെഡെറ്റോ സെറോളോയ്ക്ക് 2,40,000 പൗണ്ട് നൽകാമെന്ന ധാരണയിൽ ഗുച്ചിയെ കൊലപ്പെടുത്താൻ ഏർപ്പാടാക്കി. കടബാധ്യതയുണ്ടായിരുന്നതിനാൽ ഇത്രയും വലിയൊരു തുക തനിയ്ക്ക് ലഭിക്കുമെന്നോർത്ത് ബെനെഡെറ്റോ കൃത്യം നടപ്പാക്കാമെന്ന് സമ്മതിച്ചു. ഇറ്റലിയിലെ മിലൻ നഗരത്തിലുള്ള തന്റെ ഓഫീസിലേയ്ക്ക് ഗുച്ചി കയറുന്ന സമയത്ത് കൊലയാളി അയാളെ വെടിവച്ചു കൊലപ്പെടുത്തി. ഇയാളുടെ മരണശേഷം സ്വത്തുക്കളെല്ലാം റെഗ്ഗിയാനി മക്കളുടെ പേരിലേക്ക് മാറ്റി. ബെനെഡെറ്റോയെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. റെഗ്ഗിയാനിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായ പിന ഓറിയമ്മ എന്ന സ്ത്രീ പൊലീസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെഗ്ഗിയാനി കുറ്റക്കാരിയാണെന്ന് തെളിഞ്ഞത്. വിചാരണ നടക്കുന്ന സമയത്ത് ഗുച്ചിയുടെ വസ്ത്രങ്ങളണിഞ്ഞാണ് റെഗ്ഗിയാനി കോടതിയിലെത്തിയത്. 29 വർഷത്തേയ്ക്ക് തടവ് വിധിച്ച ഇവർക്ക് പിന്നീട് മൂന്നു വർഷം ഇളവ് ലഭിയ്ക്കുകയായിരുന്നു. ആഡംബര ജീവിത തല്പരയായിരുന്ന ഇവർ ഒരിക്കൽ പറഞ്ഞത് ” എനിയ്ക്കു സൈക്കിളിൽ സന്തോഷമായിരിയ്ക്കുന്നതിനേക്കാളിഷ്ടം റോൾസ് റോയ്സിൽ ഇരുന്ന് കരയാനാണ്” എന്നാണ്. 2017 ൽ കോടതി ഇവർക്ക് മുൻ ഭർത്താവിന്റെ സ്വത്തുവകയിൽ നിന്നും 16 ദശലക്ഷം പൗണ്ട് നല്കാനുത്തരവിട്ടു. ഇവർ മോചിതയായതിന് രണ്ടു വർഷത്തിനുശേഷം അമ്മയും മരണപ്പെട്ടു. അങ്ങനെ അമ്മയുടെ അളവില്ലാത്ത സ്വത്തുക്കളെല്ലാം റെഗ്ഗിയാനിയ്ക്ക് ലഭിച്ചു. ഇപ്പോൾ നിലനിൽക്കുന്ന പുതിയ കേസെന്തെന്നാൽ റെഗ്ഗിയാനിയുടെ വിശ്വസ്തർ, ഇവരിൽ നിന്നും 2.5 ലക്ഷം പൗണ്ട് തുക വെട്ടിച്ചു എന്നതാണ്. ഇത്രയും സംഭവബഹുലമായ ഈ കഥയെ സിനിമയാക്കാനൊരുങ്ങുകയാണ് ഹോളിവുഡിലെ സംവിധായകൻ റിഡ്‌ലി സ്കോട്ട്. ഗുച്ചിയായി ആദം ഡ്രൈവറും റെഗ്ഗിയാനിയായി ഗാഗയുമാണ് വേഷമിടുന്നത്. നവംബർ 24 ന് ആയിരിക്കും ചിത്രത്തിന്റെ റിലീസ്.

Related Topics

Share this story