Times Kerala

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് തിരിച്ചടിയായി ഏഷ്യാ പസഫിക് ഗ്രൂപ്പ്

 
സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് തിരിച്ചടിയായി ഏഷ്യാ പസഫിക് ഗ്രൂപ്പ്

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് തിരിച്ചടിയായി ഏഷ്യാ പസഫിക് ഗ്രൂപ്പ് രംഗത്ത് .ഭീകരസംഘടനകള്‍ക്കെതിരായി സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നാണ് ഇവരുടെ വാദം .കള്ളപ്പണം, തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍ എന്നിവ തടയാന്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യാ പസഫിക് മേഖലയിലെ പ്രാദേശിക സംഘടനയാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്ബട്ടികയില്‍ പെടാതിരിക്കാന്‍ പാകിസ്താന്‍ നടത്തിയ ശ്രമങ്ങള്‍ അത്ര തൃപ്തികരമല്ലെന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ് പാകിസ്താനെ അറിയിച്ചിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ്, ദായേഷ്, അല്‍ ഖ്വായ്ദ, ലഷ്‌കര്‍ ഇ തോയ്ബ, , ഹഖാനി നെറ്റ്‌വര്‍ക്, താലിബാന്‍ തുടങ്ങി എട്ട് ഭീകരസംഘടനകള്‍ക്കെതിരായി പാകിസ്താന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പിന്റെ നിലപാട്.ഇവര്‍ക്കെതിരെ പാകിസ്താന്‍ സമര്‍പ്പിച്ച 27 നടപടികള്‍ 18 എണ്ണവും തൃപ്തികരമല്ലെന്ന് പാകിസ്താനെ രേഖാമൂലം അറിയിച്ചു.

Related Topics

Share this story