Times Kerala

ആണവായുധങ്ങള്‍ക്ക് വേണ്ടി മിസൈലുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് അമേരിക്കയോട് പ്രതികരിച്ച്‌ ഇറാന്‍ രംഗത്ത്

 
ആണവായുധങ്ങള്‍ക്ക് വേണ്ടി മിസൈലുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് അമേരിക്കയോട് പ്രതികരിച്ച്‌ ഇറാന്‍ രംഗത്ത്

ആണവായുധങ്ങള്‍ക്ക് വേണ്ടി മിസൈലുകള്‍ നിര്‍മ്മിക്കുന്നില്ലെന്ന് അമേരിക്കയോട് പ്രതികരിച്ച്‌ ഇറാന്‍ രംഗത്ത് . ബാലിസ്റ്റിക് സാങ്കേതികത ആണവക്കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് 2015ലെ കരാറില്‍ നിന്നും യുഎസ് പിന്‍മാറിയത്.അതെ സമയം ബാലിസ്റ്റിക് വിദ്യപ്രയോഗിക്കാന്‍ ഇറാനെ അനുവദിക്കരുതെന്ന് വാദവുമായി ഫ്രാന്‍സും രംഗത്ത് വന്നിരുന്നു.

ഈ പ്രതികരണങ്ങള്‍ വന്‍ ശക്തികളെക്കുറിച്ചുള്ള വിശ്വാസ്യത ഇല്ലാതാക്കുന്നുവെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചയ്ക്ക് തയ്യാറാമെന്ന്യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറാന്‍ ഇത് തള്ളുകയായിരുന്നു .

Related Topics

Share this story