Times Kerala

തട്ടിപ്പ് വീരന്‍ വിജയ് മല്ല്യയ്ക്കെതിരെ ഇന്ത്യന്‍ ആരാധകരുടെ തെറിവിളി

 
തട്ടിപ്പ് വീരന്‍ വിജയ് മല്ല്യയ്ക്കെതിരെ ഇന്ത്യന്‍ ആരാധകരുടെ തെറിവിളി

ഓവല്‍: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരം കാണാനെത്തിയ തട്ടിപ്പ് വീരന്‍ വിജയ് മല്ല്യയ്ക്കെതിരെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരുടെ തെറിവിളി. പ്രമുഖ ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച്‌ രാജ്യം വിട്ട വിജയ് മല്ല്യ, ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയപ്പോഴാണ് ആരാധകര്‍ ‘സ്‌നേഹത്തോടെ’ എതിരേറ്റത്. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ മല്ല്യയെ ഹിന്ദിയില്‍’ ചോര്‍ ചോര്‍ ‘( കള്ളന്‍ കള്ളന്‍ )എന്ന് വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.

‘ആണാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ‘ ആളുകള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ മല്ല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു ആള്‍ക്കാര്‍ ബഹളമുണ്ടാക്കിയത് .മത്സരത്തിനിടെ ഓവല്‍ സ്റ്റേഡിയത്തില്‍ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം വിജയ് മല്ല്യ ട്വിറ്റ് ചെയ്തിരുന്നു.

ലണ്ടനിലെ ഓവലില്‍ നടക്കുന്ന മത്സരത്തിന് എത്തിയ മല്ല്യയുടെ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ മല്ല്യ സ്ഥിരം സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്. വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ മാധ്യമങ്ങളോട് ‘താന്‍ മത്സരം കാണുവാന്‍ മാത്രം വന്നതാണെന്ന്’ മല്ല്യ പ്രതികരിച്ചിരുന്നു. വിട്ടത് .

Related Topics

Share this story