Times Kerala

വാർണറിന്റെ ഷോട്ട് കൊണ്ടത് നെറ്റ് ബോളറുടെ തലയിൽ.!

 
വാർണറിന്റെ ഷോട്ട് കൊണ്ടത് നെറ്റ് ബോളറുടെ തലയിൽ.!

ഓസീസ് ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ് നെറ്റ് ബോളർ. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ ഓസീസ് ടീമിന്റെ നെറ്റ്സ് സെഷനിടെയായിരുന്നു‌ സംഭവം. ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണറടിച്ച ശക്തമായ ഷോട്ട് നെറ്റ്ബോളറുടെ തലയിൽ ഇടിക്കുകയായിരുന്നു.

ശക്തമായ ഷോട്ട് തലയിൽകൊണ്ടതിന് പിന്നാലെ നിലത്ത് വീണ നെറ്റ് ബോളറെ പിന്നീട് സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ട് പോയത്. എന്നാൽ താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. അതേ സമയം നെറ്റ് ബോളർക്ക് പരിക്കേറ്റതിന് പിന്നാലെ ഇന്നലെ നടന്ന് കൊണ്ടിരുന്ന ഓസീസ് ടീമിന്റെ പരിശീലനവും പൊടുന്നനെ നിലച്ചു.

Related Topics

Share this story