Times Kerala

സര്‍ക്കാര്‍ വിലക്ക് മറികടന്ന് ബിജെപി നടത്തിയ അഭിനന്ദന്‍ യാത്രയില്‍ സംഘര്‍ഷം

 
സര്‍ക്കാര്‍ വിലക്ക് മറികടന്ന് ബിജെപി നടത്തിയ അഭിനന്ദന്‍ യാത്രയില്‍ സംഘര്‍ഷം

കൊല്‍ക്കത്ത: സര്‍ക്കാര്‍ വിലക്ക് മറികടന്ന് ബിജെപി നടത്തിയ ജയഘോഷ യാത്രയില്‍ (അഭിനന്ദന്‍ യാത്ര) സംഘര്‍ഷം. ബുനിയാദ്പുരിലാണ് പൊലീസും ബിജെപി പ്രവര്‍ത്തകരും  മൂന്ന് മണിക്കൂറോളം ഏറ്റുമുട്ടിയത്. മിഡ്നാപുര്‍ എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ദിലിപ് ഘോഷാണ് യാത്രക്ക് നേതൃത്വം നല്‍കിയത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ജയഘോഷയാത്ര നടത്തിയത് പൊലീസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

പൊലീസ് ലാത്തിചാര്‍ജില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ഗംഗാരാംപുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബിജെപി പ്രവര്‍ത്തകര്‍ കല്ലും വടിയുമുപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയും നിരവധി പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മൂന്ന് മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

Related Topics

Share this story