Times Kerala

ഹൗസ്‌ഫുൾ 4ലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
ഹൗസ്‌ഫുൾ 4ലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ഹൗസ്‌ഫുൾ 4. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. അക്ഷയ് കുമാർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കൃതി സനോൺ, റിതേഷ് ദേശ്മുഖ്,ക്രിറ്റി ഖർബാൻഡ,ബോബി ഡിയോൾ,പൂജ ഹെഗ്ഡെ,റാണാ ദാഗുബതി എന്നിവരാണ് മറ്റ് താരങ്ങൾ.

ഹൗസ്‌ഫുൾ സീരിസിലെ നാലാമത്തെ ചിത്രമാണിത്. ഹൌസ്ഫുൾ 3 സംവിധാനം ചെയ്ത ഫർഹാദ് തന്നെയാണ് നാലാം ഭാഗവും സംവിധാനം ചെയ്യുന്നത്. സാജിദ് സാജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് സാജിദ് നദിയദ്വാല ആണ്. സൊഹൈൽ സെൻ,മീകാ സിംഗ്,വിപിൻ പട്വ,തനിഷ്ക് ബാഗി,ഗുരു രൺധാവ,രജത് നാഗ്പാൽ,ദേവി ശ്രീ പ്രസാദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story