Nature

PUBG കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് പത്താംക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ഗുവാഹത്തി: മൊബൈൽ ഫോണിൽ തുടർച്ചയായി PUBG കളിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് പത്താംക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഗുവാഹത്തിയിലാണ് സംഭവം. യൂണിറ്റ് ടെസ്റ്റ് എഴുതാൻ മടിച്ച് സ്കൂളിൽ പോകാതിരുന്നതിന് വിദ്യാർഥിയെ അമ്മ വഴക്കു പറഞ്ഞിരുന്നു.

പഠിക്കാതെ PUBG കളിച്ചിരുന്നതിനും അമ്മ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. സംഭവ സമയത്ത് അമ്മ പുറത്തു പോയിരുന്നു. തിരിച്ച് വന്നപ്പോഴാണ് മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.