chem

വർഗ്ഗീയ വിഷംചീറ്റി ഭിന്നിപ്പിക്കുന്നു; ജയിച്ചത് കള്ളം പറഞ്ഞ്; മോദിക്കെതിരെ രാഹുല്‍

കൽപ്പറ്റ : വർഗ്ഗീയ വിഷം ചീറ്റി രാജ്യത്തെ ഭിന്നിപ്പിക്കാൻ നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു . കള്ളംപറഞ്ഞാണ് മോദി തിരഞ്ഞെടുപ്പ് ജയിച്ചതെന്നും രാഹുല്‍ പറഞ്ഞു. വയനാട് മണ്ഡലത്തെ ഇളക്കിമറിക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ രണ്ടാം ദിവസത്തെ റോഡ് ഷോ .

കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ സെന്ററിലായിരുന്നു ആദ്യ പരിപാടി. നിലമ്പൂർ നഞ്ചൻകോഡ് റെയിൽവേ വിഷയം ,രാത്രിയാത്രനിരോധനം തുടങ്ങി 20 നിവേദനങ്ങൾ രാഹുൽ ഗാന്ധി സ്വീകരിച്ചു. കൽപറ്റ മുനിസിപ്പാലിറ്റി പരിസരത്ത് നിന്നും പുതിയ സ്റ്റാൻഡ് വരെയായിരുന്നു ആദ്യ റോഡ്‌ ഷോ.
കമ്പളക്കാടും പനമരത്തും ആവേശോജ്വലസ്വീകരണമാണ് രാഹുലിന് ലഭിച്ചത്. പുൽപ്പള്ളി, ബത്തേരി എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട്‌ രാഹുൽ ഗാന്ധി നന്ദി പറഞ്ഞു.

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.