Times Kerala

ദുബായ് ബസപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി

 
ദുബായ് ബസപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി

ദുബായിലെ ബസപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി. തൃശൂർ സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം രാവിലെ 7.40ന്റെ എയർ ഇന്ത്യയിൽ നെടുമ്പാശേരിയിലെത്തിച്ചു. അപകടത്തിൽ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്.

5 മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കും. എംബാമിങ് ഉൾപ്പടെ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർഗോ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. എത്രയും പെട്ടന്നു നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് സാമൂഹിക പ്രവർത്തകരും കോൺസുലേറ്റ് അധികൃതരും .

Related Topics

Share this story