chem

ഇനി പുറത്തിറങ്ങാതെ നിങ്ങളുടെ മൊബൈൽ ഡിവൈസുകൾ സർവീസ് ചെയ്യാം; സാംസംഗ് സ്മാർട്ട്ഫോണുകൾക്കും, ടാബ്ലറ്റ്സിനും വേണ്ടി പിക്കപ്പ് & ഡ്രോപ് സർവീസ് ആരംഭിക്കുന്നു

സാംസംഗ്, ഇന്ത്യയിലെ ഏറ്റവുമധികം വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് സ്മാർട്ട്ഫോൺ ബ്രാൻഡ്, മൊബൈൽ ഡിവൈസുകൾക്കു വേണ്ടി ഒരു പുതിയ പിക്കപ്പ് ആൻഡ് ഡ്രോപ് സർവീസിനൊപ്പം രാജ്യത്തെ അതിന്റെ സന്പർക്കമുക്തമായ സർവീസ് വാഗ്ദാനം ഇന്ന് വിപുലപ്പെടുത്തി. സാംസംഗ് സർവീസ് സെന്ററുകൾ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് റിപ്പയറിനു ശേഷം തങ്ങളുടെ മൊബൈൽ ഡിവൈസ് വീട്ടിൽ ഡെലിവർ ചെയ്യപ്പെടുന്നതിന് ഡ്രോപ്-ഒൺലി സർവീസ് മാത്രവും തിരഞ്ഞെടുക്കാൻ കഴിയും. തങ്ങളുടെ ഉപകരണങ്ങൾ സർവീസ് ചെയ്യിക്കുന്നതിന് സാംസംഗ് സ്മാർട്ട്ഫോണിന്റെയും ടാബ്ലറ്റിന്റെയും ഉപഭോക്താക്കൾക്ക് മേലിൽ സ്വന്തം വീടിന്റെ സുരക്ഷയിലും സുഖസൌകര്യത്തിലും നിന്നും പുറത്തിറങ്ങേണ്ടി വരുന്നില്ല എന്ന് ഇത് ഉറപ്പാക്കും.

മൊബൈൽ ഡിവൈസുകൾക്കുള്ള പിക്കപ്പ് ആൻഡ് ഡ്രോപ് സർവീസ് ആരംഭിച്ചിട്ടുള്ളത് 46 നഗരങ്ങളിലാണ് – ഡൽഹി, ഗുഡ്ഗാവ്, മുംബൈ, കൊൽക്കത്ത, ചെന്നൈ, പുണെ, ബാംഗ്ലൂർ, അഹമ്മദാബാദ്, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, ചണ്ഡീഗഢ്, ലുധിയാന, ജലന്ധർ, ജയ്പുർ, ഉദയപ്പുർ, ജോധ്പുർ, ആഗ്ര, ലക്നൌ, വരാണസി, ദഹ്റാദൂൻ, ഗുവാഹട്ടി, ഭുബനേശ്വര്ർ, പട്ണ, ദുർഗാപുർ, റാഞ്ചി, താനെ, ഔറംഗാബാദ്, കോലാപുർ, നാഗ്പുർ, സൂരത്ത്, വഡോദര, ഭോപ്പാൽ, ഇൻഡോർ, റായ്പുർ, രാജ്കോട്ട്, ജബൽപുർ, കോയന്പത്തൂർ, മധുരൈ, കൊച്ചി, കോഴിക്കോട്, തിരുപ്പതി, ഹൂബ്ലി, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം – മുനിസിപ്പൽ പരിധിയിൽ വരുന്ന നോൺ-കണ്ടെയ്ൻമെന്റ് സോണുകൾക്കു വേണ്ടിയും കർഫ്യു നിയമങ്ങൾ പാലിച്ചുകൊണ്ടുമാണ് ഇത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ ഗാലക്സി എ, ഗാലക്സി എം, ഗാലക്സി എസ്, ഗാലക്സി എഫ്, ഗാലക്സി നോട്ട്, ഗാലക്സി ഫോൾഡ് സീരീസിൽപ്പെട്ട സ്മാർട്ട്ഫോണുകളും ടാബ്ലറ്റ്സും സർവീസിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ കഴിയും. വീടുകളിൽ നിന്ന് ഡിവൈസ് പിക്കപ്പ് ചെയ്യുകയും തിരികെ ഡ്രോപ് ചെയ്യുകയും ചെയ്യുന്നവർ ഉപഭോക്താക്കൾക്കുള്ള സുരക്ഷ സംബന്ധിച്ച എല്ലാ പെരുമാറ്റച്ചട്ടങ്ങളും പാലിക്കുന്നതാണ്.

മൊബൈൽ ഡിവൈസ് റിപ്പയറിനുള്ള പിക്കപ്പ് ആൻഡ് ഡ്രോപ്, ഡ്രോപ് ഒൺലി സർവീസ് യഥാക്രമം രൂ. 199 &രൂ 99 ന്റെ നാമമാത്രമായ ഒരു കൺവീനിയൻസ് ഫീസിന് പ്രയോജനപ്പെടുത്താൻ കഴിയും. ഉപഭോക്താക്കൾക്ക് അനേകം ഡിജിറ്റൽ പേമന്റ് ഓപ്ഷനുകൾ മുഖേന പണം നൽകാൻ കഴിയും.

സാംസംഗിൽ, ഉപഭോക്താക്കളുടെ ക്ഷേമത്തിനാണ് അങ്ങേയറ്റത്തെ മുൻഗണന ഒപ്പം അവർക്കും അവരുടെ കുടുംബത്തിനും സൌകര്യം ലഭ്യമാക്കുന്നതിനു വേണ്ടി ഓരോ ചുവടും വയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പുതിയ പിക്കപ്പ് ആൻഡ് ഡ്രോപ് &ഡ്രോപ് ഒൺലി സർവീസ് തങ്ങളുടെ വീട്ടിൽ നിന്നു പുറത്തിറങ്ങാതെ തന്നെ മൊബൈൽ ഡിവൈസുകൾ സർവീസ് ചെയ്തു നേടാൻ ഉപഭോക്താക്കളെ അനുവദിക്കും, വിശേഷിച്ചും നിലവിലെ സാഹചര്യത്തിൽ. ഞങ്ങളുടെ വിപുലമായ സർവീസ് ശൃംഖലയും അനേകം കോണ്ടാക്ട്ലെസ് സർവീസ് ഓപ്ഷനുകളും ഞങ്ങളുടെ കൺസ്യൂമർ സന്പർക്കം ആഴത്തിലുള്ളതാക്കുന്നതിനൊപ്പം കൂടുതൽ സൌകര്യവും ലഭ്യമാക്കുമെന്നതിൽ ഞങ്ങൾക്ക് ദൃഢവിശ്വാസമുണ്ട്. ഉപഭോക്താക്കൾ വീട്ടിൽ സുരക്ഷിതരായി കഴിഞ്ഞുകൊണ്ട് പിക്കപ്പ് ആൻഡ് ഡ്രോപ്ര് സർവീസ് പ്രയോജനപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,സുനിൽ കുട്ടിൻഹ, വൈസ് പ്രസിഡന്റ്, കസ്റ്റമർ സർവീസ്, സാംസംഗ് ഇൻഡ്യ പറഞ്ഞു.

സാംസംഗ് അതിന്റെ ഉപഭോക്താക്കൾക്ക്സന്പർക്കരഹിതമായ അനേകം സർവീസ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് തങ്ങളുടെ വീട്ടിൽ നിന്നു പുറത്തിറങ്ങാതെ തന്നെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. ഉപഭോക്താക്കൾക്ക് വാട്സ്ആപ്, റിമോട്ട് സപ്പോർട്ട്, ലൈവ് ചാറ്റ്,കോൾ സെന്റർ മുഖേന സാങ്കേതിക സഹായംഅല്ലെങ്കിൽ സാംസംഗ് വൈബ്സൈറ്റിന്മേലും യുട്യൂബിന്മേലും ഡു-ഇറ്റ് യുവർസെൽഫ് വീഡിയോകളിൽ പ്രവേശിക്കുക എന്നിവ തിരഞ്ഞെടുക്കാൻ കഴിയും.

കോണ്ടാക്ട്ലെസ് സർവീസ് വാഗ്ദാനങ്ങൾ

വാട്സ്ആപ് പിന്തുണ:ഈ സേവനത്തിന് രജിസ്റ്റർ ചെയ്യാൻ ഉപഭോക്താക്കൾക്ക് സാംസംഗിന്റെ വാട്സ്ആപ് നന്പർ 1800-5-SAMSUNG (1800-5-7267864)ൽ ലളിതമായ ഒരു സന്ദേശം അയയ്ക്കാൻ കഴിയും. വാട്സ്ആപ്പിൽ, അവർക്ക് സാങ്കേതിക പിന്തുണ തേടാം, സർവീസ് സെന്റർ സ്ഥാനങ്ങളെപ്പറ്റി വിവരങ്ങൾ നേടുക, ഒരു റിപ്പയറിന്റെ സ്ഥിതി, പുതിയ ഓഫറുകൾ കൂടാതെ തങ്ങൾ വാങ്ങിയ സാംസംഗ് ഉല്പന്നങ്ങളുടെ ഡെമോയും ഇൻസ്റ്റലേഷനും എന്നിവയ്ക്ക് അഭ്യർത്ഥന നടത്താനും കഴിയും. ഈ സേവനം 24×7ആയി ലഭ്യമാണ്.

റിമോട്ട് പിന്തുണ:സാംസംഗ് കോൾ സെന്റർ ഏജന്റുകൾക്ക് ഉപഭോക്താവിന്റെ ഗാലക്സി സ്മാർട്ട്ഫോൺ അല്ലെങ്കിൽ സ്മാർട്ട് ടിവിയിന്മേൽ വിദൂരസ്ഥിതമായി ഇന്റർനെറ്റ് മുഖേന പണിയെടുക്കാനും തകരാറ് ഓൺലൈൻ ആയി നിർണ്ണയം ചെയ്ത് ഉടനടി പരിഹാരം ലഭ്യമാക്കാനും കഴിയും.

ലൈവ് ചാറ്റ്ഉപഭോക്താക്കൾക്ക് സാംസംഗിലേക്ക് അതിന്റെ വെബ്സൈറ്റ് samsung.com/in/supportമുഖേന എത്തിച്ചേരാൻ കഴിയും അവിടെ പരിശീലനം സിദ്ധിച്ച ഏജന്റുമാരും നിർമ്മിത ബുദ്ധി (AI)അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിനും അല്പം പോലും സമയം കാത്തിരിക്കാതെ ഉടനടി കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയും.

കോൾ സെന്റർ മുഖേന സാങ്കേതിക സഹായം:വിദഗ്ധ കോൾ സെന്റർ എക്സിക്യൂട്ടീവുകൾ കോളിലൂടെ സാങ്കേതിക സഹായം വാഗ്ദാനം ചെയ്യുന്നു. വിഷയങ്ങൾ പരിഹരിക്കുന്നതിന് ഉപഭോക്താക്കൾ തങ്ങൾക്കു ലഭിക്കുന്ന സാങ്കേതികോപദേശം പിന്തുടരുന്നു.

സാംസംഗ് വെബ്സൈറ്റ് & യുട്യൂബിന്മേൽ വീഡിയോ നിർദ്ദേശങ്ങൾ: സാധാരണപ്രശ്നങ്ങൾക്ക് പരിഹാരം ലഭ്യമാക്കുന്ന പ്രയോജനപ്രദമായ ഉല്പന്ന കരുതൽ നിർദ്ദേശങ്ങളും സ്വയം തനിക്കു തന്നെ ചെയ്യാവുന്ന വീഡിയോകളും സാംസംഗ് വെബ്സൈറ്റിലും യുട്യൂബിലും ഉപഭോക്താക്കൾക്ക് കണ്ടെത്താൻ കഴിയും.

സാംസംഗ് മെംബർസ് ആപ്: ‘സാംസംഗ് മെംബർസ്’ ന് പത്ത് മില്യനിലധികം ഉപയോക്താക്കളുണ്ട് ഒപ്പം ഇത് ഉപഭോക്താക്കൾക്ക് ലൈവ് ചാറ്റ്, സർവീസ് അഭ്യർത്ഥനകൾ നൽകുക, റിപ്പയർ അഭിവൃദ്ധി നിരീക്ഷിക്കുക, വിദൂര പിന്തുണ, ഫോൺ ഡയഗണോസ്റ്റിക്സിനുള്ള ഐച്ഛികം ലഭ്യമാക്കുന്നു. സ്വയം സഹായത്തിനും ഉല്പന്ന സവിശേഷത മനസ്സിലാക്കുന്നതിനു വേണ്ടിയും ഉപഭോക്താക്കൾക്ക് സാംസംഗ് ആരാധകരുമായി ‘കമ്യൂണിറ്റി’ വിഭാഗത്തിൽ പരസ്പരപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കും.

You might also like
Leave A Reply

Your email address will not be published.