chem

സാംസംഗിന്റെ ഐലൈക്™ ഫണ്ടസ് ക്യാമറ നേത്ര പരിചരണത്തിലേക്കുള്ള കടന്നെത്തൽ മെച്ചപ്പെടുത്താൻ ഗാലക്സി സ്മാർട്ട്ഫോണുകൾ പുനരുപയോഗിക്കുന്നു

2021 – സാംസംഗ് ഇലക്ട്രോണിക്സ് ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളിലുള്ള പര്യാപ്തമായി സേവിക്കപ്പെടാത്ത സമൂഹങ്ങളിൽ നേത്രാരോഗ്യ പരിചരണത്തിൽ കൂടുതൽ പ്രവേശ്യത പ്രാപ്തമാക്കുന്നതിനു വേണ്ടി പഴയ സ്മാർട്ട്ഫോണുകൾ പുനരുപയോഗിക്കുകയാണ്. മേലിൽ ഉപയോഗത്തിലില്ലാത്ത ഗാലക്സി സ്മാർട്ട്ഫോണുകൾ അപ്സൈക്കിൾ ചെയ്യുന്നതിലൂടെ നേത്ര രോഗം സ്ക്രീൻ ചെയ്യുന്ന മെഡിക്കൽ ഉപകരണം സൃഷ്ടിക്കുന്നതിനു വേണ്ടി അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജൻസിക്കും (IAPB) കൊറിയയിലെ യോൻസി യൂണിവേഴ്സിറ്റി ഹെൽത്ത് സിസ്റ്റത്തിനുമൊപ്പം (YUHS)സാംസംഗ് പങ്കുചേർന്നിരിക്കുന്നു. ഈ ഗാലക്സി അപ്സൈക്ലിംഗ് പ്രോഗ്രാം ഉചിതമായ രോഗനിർണ്ണയും വഴി തടയാൻ കഴിയുന്ന കാഴ്ച തകരാറിലെ ഏകദേശം 1 ബില്യൻ ആഗോള കേസുകളിൽപരിഹാരമുണ്ടാക്കുന്നതിനു സഹായിക്കുന്നതാണ്.

ലോകാരോഗ്യ സംഘടനയുടെ (WHO)കണക്കുപ്രകാരം, ചുരുങ്ങിയത് 2.2 ബില്യൻ ആളുകൾക്ക് കാഴ്ച തകരാറിന്റെ ഏതെങ്കിലുമൊരു രൂപമുണ്ട്, ഇവയിൽ ഏതാണ്ട് പകുതിയോളം തടയാൻ കഴിയുന്നവയായിരുന്നു അല്ലെങ്കിൽ ഇതുവരെ പരിഹരിക്കപ്പെടാതെ പോയതാണ്. നേത്ര പരിചരണ സേവനങ്ങൾ താങ്ങാവുന്നതാണോ എന്നതിനെയും ലഭ്യമാണോ എന്നതിനെയും ആശ്രയിച്ച് കാഴ്ച തകരാറുകളുടെ വ്യാപകത്വത്തിൽ വലിയ അസമത്വമുണ്ട്. ഉയർന്ന വരുമാനമുള്ള മേഖലകളുമായി താരതമ്യം ചെയ്യുന്പോൾ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള മേഖലകളിൽ ഏതാണ്ട് നാലിരട്ടി സാധാരണ് ഇതെന്നു കണക്കാക്കപ്പെടുന്നു.

“അടിസ്ഥാന ആരോഗ്യ പരിചരണം നേടുന്നതിൽ ലോകത്തെന്പാടുമുള്ള ആളുകൾ പ്രതിബന്ധങ്ങളെ നേരിടുന്നുണ്ട്, കൂടുതൽ സുസ്ഥിരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ ജനസമൂഹങ്ങളിൽ സകാരാത്മകമായ പ്രഭാവമുണ്ടാക്കുന്നതിനും വേണ്ടി ഉല്പന്നങ്ങൾ പുനരുപയോഗിക്കുന്ന സ്മാർട്ടും നൂതനത്വമുള്ളതുമായ പരിഹാരങ്ങൾ നിർമ്മിക്കുന്നതിൽ ഞങ്ങൾ ഒരു അവസരം കണ്ടു,” സാംസംഗ് ഇലക്ട്രോണിക്സിലെ മൊബൈൽ കമ്യൂണിക്കേഷൻസ് ബിസിനസിൽ സസ്റ്റെയ്നബലിറ്റി മാനേജ്മെന്റ് ഓഫീസിന്റെ വൈസ് പ്രസിഡന്ർറ് സുംഗ്-കൂ കിം പറഞ്ഞു. “സാങ്കേതികവിദ്യയ്ക്ക് ആളുകളുടെ ജീവിതത്തെ സന്പന്നമാക്കാൻ കഴിയുമെന്നും എല്ലാവർക്കും വേണ്ടി കൂടുതൽ ന്യായവർത്തിയും സുസ്ഥിരവുമായ ഭാവി പടുത്തുയർത്താൻ ഞങ്ങളെ സഹായിക്കുമെന്നുമുള്ള സാംസംഗിന്റെ വിശ്വാസത്തിന്റെ മൂർത്തീകരണമാണ് ഈ പ്രോഗ്രാം.”

2017 ൽ, സാംസംഗ് ഉപകരണങ്ങൾക്ക് സകാരാത്മകമായ പ്രഭാവം ഉണ്ടാക്കാൻ കഴിയുന്ന നൂതനത്വമുള്ള മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്നതിനു വേണ്ടി സാംസംഗ് ഗാലക്സി അപ്സൈക്ലിംഗ് പ്രോഗ്രാം സൃഷ്ടിച്ചു.ഈ പ്രോഗ്രാം മുഖേന, പഴയ ഒരു ഗാലക്സി സ്മാർട്ട്ഫോണിന് ഐലൈക് ഹാൻഡ്ഹെൽഡ് ഫണ്ടസ് ക്യാമറയുടെ മസ്തിഷ്കമാകാൻ കഴിയും, മെച്ചപ്പെടുത്തിയ ഫണ്ടസ് രോഗനിർണ്ണയത്തിനു വേണ്ടി അത് ഒരു ലെൻസ് അറ്റാച്ചുമെന്റുമായി ഘടിപ്പിക്കപ്പെടുന്നു, അതേസമയം ചിത്രങ്ങൾ ഒപ്പിയെടുക്കുന്നതിന് സ്മാർട്ട്ഫോൺ ഉപയോഗിക്കപ്പെടുന്നു. തുടർന്ന് ഈ ഗാലക്സി ഉപകരണം നേത്ര രോഗങ്ങൾക്കു വേണ്ടി ഈ ചിത്രങ്ങൾ അപഗ്രഥിക്കുന്നതിനും രോഗനിർണ്ണയം നടത്തുന്നതിനും വേണ്ടി ഒരു നിർമ്മിത ബുദ്ധി അൽഗോരിതം ഉപയോഗപ്പെടുത്തുന്നു, ഒപ്പം രോഗിയുടെ വിവരങ്ങൾ കൃത്യമായി പിടിച്ചെടുത്ത് വാണിജ്യ ഉപകരണങ്ങൾക്കുള്ള ചെലവിന്റെ ഒരു അംശത്തിൽ ഒരു ചികിത്സാക്രമം നിർദ്ദേശിക്കുന്ന ആപ്പമായി അതിനെ ബന്ധിപ്പിക്കുന്നു. ഈ നിസ്തുലവും താങ്ങാവുന്ന വിലയുളളതുമായ ഡയഗണോസിസ് ക്യാമറയ്ക്ക് പ്രമേഹത്തിന്റെ ഫലമായുളള റെറ്റിനോപ്പതി, ഗ്ലോകോമ, പ്രായവുമായി ബന്ധപ്പെട്ട കാഴ്ച ക്ഷയിക്കൽഎന്നിവ ഉൾപ്പെടെ അന്ധതയിലേക്കു നയിച്ചേക്കാവുന്ന രോഗാവസ്ഥകൾക്കു വേണ്ടി രോഗികളെ സ്ക്രീൻ ചെയ്യാൻ കഴിയും.

“കഴിവതും പരമാവധി ആൾക്കാരിലേക്ക് എത്തിച്ചേരാൻ കഴിയുന്ന മുടക്കുമുതലിനു തക്ക ഫലം നൽകുന്ന ഒരു നേത്ര രോഗ ഡയഗണോസിസ് പരിഹാരമാണ് ഞങ്ങൾ തേടിക്കൊണ്ടിരുന്നത്, സാംസംഗിന്റെ ഗാലക്സി സ്മാർട്ട്ഫോണുകളുടെ പ്രകടനം ഞങ്ങൾ കണ്ടപ്പോൾ, ഞങ്ങളുടെ ഗവേഷണത്തിലേക്ക് അവയുടെ അപ്സൈക്ലിംഗ് ശ്രമങ്ങൾ സംയോജിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു,” യോൻസീ യൂണിവേഴ്സിറ്റി ഹെൽത്ത് സിസ്റ്റത്തിലെ ഡോ. സാംങ്ചൂൽ യൂൻ പറഞ്ഞു. “ബഹുമുഖ ഒപ്റ്റിക്കൽ സാങ്കേതികവിദ്യകളും നിർമ്മിത ബുദ്ധിയും ഉപയോഗിക്കുന്നതിന്റെ മിശ്രണത്തിനൊപ്പം ഗാലക്സി സ്മാർട്ട്ഫോണിന്റെ ക്യാമറ പ്രകടനവും ചേർന്നപ്പോൾ, മെഡിക്കൽ വിദഗ്ധർ ഉപയോഗിക്കുന്ന ഫണ്ടസ് ക്യാമറ പോലെ അത്ര തന്നെ ശേഷിയുള്ള താങ്ങാവുന്ന വിലയുള്ള മെഡിക്കൽ ഉപകരണം സൃഷ്ടിച്ചു. ഇത് ഒരു ആരോഗ്യ പ്രശ്നത്തിനു പുറമേ, വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക ഉത്കണ്ഠയ്ക്കും പരിഹാരമുണ്ടാക്കി.”

2018 മുതൽ, സാംസംഗ് അതിന്റെ പോർട്ടബൾ റെറ്റിനൽ ക്യാമറയ്ക്കൊപ്പം വിയറ്റ്നാം നിവാസികളായ 19,000 ൽപ്പരം പേരുടെ ജീവിതത്തിനും കാഴ്ചയ്ക്കും പ്രയോജനപ്പെട്ടുകൊണ്ട് IAPB യ്ക്കും യോൻസീ യൂണിവേഴ്സിറ്റി ഹെൽത്ത് സിസ്റ്റവുമായി പങ്കുചേർന്നിരുന്നു. 2019 ൽ മാത്രം, കടന്നുചെല്ലാവുന്ന ക്ലിനിക്കുകളുടെ സാന്നിദ്ധ്യമില്ലാത്ത രാജ്യത്തിന്റെ ദുർഘടമായ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധർക്ക് അത് 90 പോർട്ടബൾ ഓപ്താൽമോസ്കോപ്പുകൾ നൽകി. ഇപ്പോൾ, സാംസംഗ് ഈ പ്രോഗ്രാം ഇൻഡ്യ, മൊറോക്കോ, പാപ്പുവാ ന്യൂഗിനി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. പുതിയ സ്ക്രീനിംഗ് മേഖലകളിലേക്ക് അതിന്റെ ശേഷികൾ സാംസംഗ് വികസ്വരമാക്കുകയാണ്, ഗർഭാശയമുഖ കാൻസർ സ്ക്രീൻ ചെയ്യുന്നതിനുള്ള സ്മാർട്ട്ഫോൺ അടിസ്ഥാനമാക്കിയ പോർട്ടബൾ കോൽപോസ്കോപ്പുകൾ സൃഷ്ടിക്കുന്നതിനും അങ്ങനെ ഗുണമേന്മയുള്ള ആരോഗ്യ പരിചരണത്തിന് സ്ത്രീകൾക്കു ലഭിക്കുന്ന അവസരം മെച്ചപ്പെടുത്തുന്നതിനുമായി അപ്സൈക്കിൾഡ് ഗാലക്സി ഡിവൈസുകൾ ഉപയോഗിക്കുന്നതും അതിൽ ഉൾപ്പെടുന്നു.

“ലോകം സാവധാനം കൊവിഡ്-19 മഹാമാരിയിൽ നിന്നു മുക്തിനേടുന്നതോടെ. നേത്രാരോഗ്യ പരിഹാരം എന്ന നിലയിൽ സാങ്കേതികവിദ്യ വിന്യസിക്കപ്പെടാൻ കഴിയുമെന്നത് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഐലൈക് പ്ലാറ്റ്ഫോം പരീക്ഷിക്കപ്പെടുന്ന രാജ്യങ്ങളിൽ, വിഷമകരമായ ഭൂപ്രകൃതി, ദീർഘ ദൂരങ്ങൾ, ഉൾനാട്ടിൽ ജീവിക്കുന്ന ജനങ്ങൾ എന്നിവയെല്ലാം ആളുകളുമായി ബന്ധപ്പെടാനും പരിചരണത്തിനുള്ള പ്രവേശ്യത മെച്ചപ്പെടുത്താനും ഞങ്ങളെ സഹായിക്കുന്നതിൽ ടെക്നോളജിയുടെ ആവശ്യം അനിവാര്യമാക്കുന്നു,” അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജൻസിയുടെ (IAPB)പശ്ചിമ പസിഫിക് മേഖലാ (WPR) കോഓർഡിനേറ്റർ ഡ്ര്യൂ കീസ് പറഞ്ഞു. “ഈ പരിഹാരങ്ങൾ പൈലറ്റ് ചെയ്യുന്നതിൽ സാംസംഗ് IAPB യുടെ അംഗ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സാംസംഗിനൊപ്പം പ്രവർത്തിക്കുന്നത് പൈലറ്റ് രാജ്യങ്ങളിൽ സാങ്കേതികവിദ്യ ഡെലിവർ ചെയ്യാനും ഈ മേഖലകളിൽ സഹകരണാത്മകവും നിർമ്മാണാത്മകവുമായ ബന്ധങ്ങൾ പടുത്തുയർത്താനും ഞങ്ങളുടെ അംഗ സംഘടനകളെ അനുവദിക്കുന്നു.”

ലക്ഷ്യത്തോടെയുള്ള നൂതനത്വം എന്ന അതിന്റെ പ്രതിജ്ഞാബദ്ധതയ്ക്കു പുറമേ, ഞങ്ങൾ ചെയ്യുന്ന എല്ലാത്തിലും സാംസംഗ് പാരിസ്ഥിതിക സുസ്ഥിരത പടുത്തുയർത്തുന്നു. ഇതിൽ 2030 ആകുന്പോഴേക്കും 7.5 മില്യൻ ടൺ ഇ-വേസ്റ്റ് ശേഖരിക്കുന്നതിനു വേണ്ടിയുള്ള ഞങ്ങളുടെ പ്രവർത്തനവും 500,000 ടൺ പുനചംക്രമണം ചെയ്ത പ്ലാസ്റ്റിക് പ്രയോജനപ്പെടുത്തുന്നതും ഉൾപ്പെടുന്നു. ഗാലക്സി സ്മാർട്ട്ഫോണുകളെ ചെലവു കുറഞ്ഞ, പോർട്ടബൾ ഐ ഡയഗണോസ്റ്റിക് ഉപകരണമായി പരിവർത്തനം ചെയ്യുന്നതിലൂടെ, ചപ്പുചവറുകൾ മണ്ണിട്ടു മൂടുന്നിടങ്ങളിൽ നിന്ന് ഇ-മാലിന്യം വേർതിരിച്ചു വിടുന്നതിനുംപര്യാപ്തമായി സേവിക്കപ്പെടാത്ത ജനസമൂഹങ്ങൾക്ക് നൂതനത്വമുള്ള മെഡിക്കൽ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും സാംസംഗ് സഹായിക്കുന്നു. അതിനുപുറമേ, ഈ ഫണ്ടസ് ക്യാമറ ഡയഗണോസിസ് ഉപകരണം 35% പുനചംക്രമണം ചെയ്ത ഉള്ളടക്കത്താലാണ് ഉണ്ടാക്കിയിരിക്കുന്നത് കൂടാതെ അനായാസം പുനരുപയോഗിക്കുന്നതിനു വേണ്ടി രൂപകല്പന ചെയ്തതുമാണ്.യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവിറോൻമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (EPA)മുഖേന സസ്റ്റൈനബൾ മെറ്റീരിയൽസ് മാനേജ്മെന്റ് കട്ടിംഗ് എഡ്ജ് ചാംപ്യൻ അവാർഡ് വഴി ഇത് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ വഴി സുസ്ഥിര വിസതനത്തിനുള്ള 2030 അജണ്ടയെ പിന്തുണയ്ക്കുന്നതിനുള്ള സാംസംഗിന്റെ നിരന്തരമായ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഗാലക്സി അപ്സൈക്ലിംഗ് പ്രോഗ്രാം.

ഗാലക്സി അപ്സൈക്ലിംഗ് പോലെയുള്ള പരിപാടികൾ മുഖേന, ലോകവുമായുള്ള ഞങ്ങളുടെ അനുഭവങ്ങൾ വീണ്ടും രൂപപ്പെടുത്തുന്ന നൂതനത്വമുള്ള സാങ്കേതികവിദ്യകൾ ലഭ്യമാക്കുക മാത്രമല്ല സാംസംഗ് ചെയ്യുന്നത് പിന്നെയോ പാരിസ്ഥിതികമായി കൂടുതൽ അവബോധമുള്ള പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും അത് പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ട്.

You might also like
Leave A Reply

Your email address will not be published.