Times Kerala

കര്‍ണാടക മന്ത്രിസഭാ വികസനം ബുധനാഴ്ച

 
കര്‍ണാടക മന്ത്രിസഭാ വികസനം ബുധനാഴ്ച

ബെംഗളൂരു: വിമത നീക്കം ശക്തിപ്പെടുത്തി കര്‍ണാടകത്തില്‍ മന്ത്രിസഭ വിപുലീകരിക്കുന്നു. ബുധനാഴ്ച രാവിലെ 11.30 ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 34 അംഗ മന്ത്രിസഭയില്‍ മൂന്നു സ്ഥാനങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്.

ജെഡിഎസിന് രണ്ട് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് ഒന്നും എന്നതാണ് ധാരണ. എന്നാല്‍ വിമത ഭീഷണി അതിജീവിക്കുന്നതിനായി ആര്‍ ശങ്കര്‍, എച്ച് നാഗേഷ് എന്നീ സ്വതന്ത്രരെ മന്ത്രിമാരാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Related Topics

Share this story