ഗവ. ഐ.റ്റി.ഐയില്‍ 2019-20 പ്ലംബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കി : നാടുകാണി ഗവ. ഐ.റ്റി.ഐയില്‍ 2019-20 പ്ലംബര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ഇവര്‍ക്ക് ലംപ്സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികള്‍ എന്നിവ ലഭിക്കും. പ്ലംബര്‍ ട്രേഡില്‍ ആകെയുള്ള 26 സീറ്റുകളില്‍ 21 സീറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്കും മൂന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും രണ്ട് സീറ്റ് ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി അഖിലേന്ത്യാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ എസ്.സി, എസ്.റ്റി പരിശീലനാര്‍ത്ഥികള്‍ക്കും ടൂള്‍ കിറ്റുകള്‍ വകുപ്പില്‍ നിന്നും നല്‍കും. 15നും 40നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ട്രെയിനിംഗ് സൂപ്രണ്ട്, ഐ.ടി.ഐ , നാടുകാണിയില്‍ നിന്നും അപേക്ഷ ലഭിക്കും. അപേക്ഷ ജൂണ്‍ 15ന് മുമ്പായി നാടുകാണി ഐ.ടി.ഐ അല്ലെങ്കില്‍ ഐ.റ്റി.ഡി.പി ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04862- 222399, 04865 259045.