Nature

ഗ്ലൗസിലെ സൈനിക മുദ്ര ; ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി ഫവാദ്

ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അധികാര ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയ എം.എസ് ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരി.

”ഇംഗ്ലണ്ടില്‍ ധോണി പോയത് ലോകകപ്പ് ക്രിക്കറ്റ് കളിക്കാനാണെന്നും അല്ലാതെ മഹാഭാരതം കളിക്കാനല്ലെന്നുമാണ് പാക് മന്ത്രിയുടെ പ്രസ്താവന . ഇതെന്തു വിഡ്ഢിത്തമാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നടക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗം യുദ്ധക്കൊതിയന്‍മാരാണെന്നും അവരെ കൂലിപ്പടയാളികളായി അഫ്ഗാനിലേക്കോ റുവാണ്ടയിലേക്കോ സിറിയയിലേക്കോ പറഞ്ഞയക്കണമെന്നും ട്വീറ്റില്‍ ഫവാദ് വിമര്‍ശിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് എം.എസ് ധോനി കരസേനയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയത്. ഈ ഗ്ലൗസ് ധരിച്ചതിനെതിരെ ഐ.സി.സിയും രംഗത്തു വന്നിരുന്നു. അതെ സമയം സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.