Times Kerala

ഇടക്കാല സര്‍ക്കാറിനെതിരെ അള്‍ജീരിയൻ ജനത തെരുവിൽ

 
ഇടക്കാല സര്‍ക്കാറിനെതിരെ അള്‍ജീരിയൻ ജനത തെരുവിൽ

അള്‍ജീരിയയില്‍ ഇടക്കാല സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും നിരവധി പേരാണ് തെരുവിലിറങ്ങിയത്.അള്‍ജീരിയയിലെ ഇടക്കാല ഭരണകൂടം എത്രയും വേഗം പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഏറെ നാൾ അള്‍ജീരിയയുടെ പ്രസിഡന്റായിരുന്ന അബ്ദല്‍ അസീസ് ബുത്ത്ഫിലിക്ക പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം അബ്ദല്‍ ഖാദര്‍ ബിന്‍ സലാഹിനെ ഇടക്കാല പ്രസിഡന്റായി പാര്‍ലമെന്റ് നിയമിക്കുകയായിരുന്നു. ജൂലൈ നാലിന് നിശ്ചയിച്ചിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നീട്ടിയിരിക്കുകയാണ്. പുതിയ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇതാണ് പ്രതിഷേധക്കാരെ വീണ്ടും തെരുവിലിറക്കിയിരിക്കുന്നത്.

Related Topics

Share this story