Times Kerala

ക്രൂഡ് വില ; റഷ്യൻ വാദം തള്ളി സൗദി അറേബ്യ

 
ക്രൂഡ് വില ; റഷ്യൻ വാദം തള്ളി സൗദി അറേബ്യ

ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് അറുപത് ഡോളര്‍ ലഭിച്ചാല്‍ മതിയെന്ന റഷ്യന്‍ വാദം തള്ളി സൗദി അറേബ്യ രംഗത്ത് . എഴുപതാണെങ്കില്‍ പോലും വില സ്ഥിരതയില്ലാത്തതാണ് പ്രശ്നമെന്നും സൗദി ഊര്‍ജ മന്ത്രി റഷ്യയില്‍ പറഞ്ഞു. പ്രസ്താവനക്ക് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില കൂടി .

ഒപെക് ഇതര രാജ്യങ്ങളുടെ ധാരണ പ്രകാരം 12 ലക്ഷം ബാരലാണ് പരമാവധി പ്രതിദിന ഉത്പാദന അളവ്. ഈ ധാരണ പ്രകാരമുള്ള കരാര്‍ ഈ മാസം അവസാനിക്കും. ഇതിന് മുന്നോടിയായാണ് ജൂൺ പത്തിന് റഷ്യയും സൗദിയുമായുള്ള കൂടിക്കാഴ്ച.

സെന്റ്പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന സമ്മേളനത്തില്‍ ഇന്ന് രാവിലെ റഷ്യല്‍‌ പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിന്‍ നടത്തിയ പ്രസ്താവനയാണ് ഊര്‍ജ മന്ത്രി തള്ളിയത് . ബാരലിന് അറുപത് ഡോളറെങ്കിലും മതിയെന്നായിരുന്നു പ്രസ്താവന. അതെ സമയം 60 ഡോളര്‍ ഒരിക്കലും ആത്മവിശ്വാസം നല്‍കില്ലെന്നാണ് സൗദി ഊര്‍ജ മന്ത്രിയുടെ പ്രതികരണം .

Related Topics

Share this story