Times Kerala

ബ്ലൂ​ ​ടീയുടെ സവിശേഷതകൾ

 
ബ്ലൂ​ ​ടീയുടെ സവിശേഷതകൾ

ചായയുടെ വ്യത്യസ്തതകൾ ആസ്വദിക്കുന്നവർക്ക് എന്താണ് ബ്ലൂ ടീ എന്നറിയേണ്ടേ?

സൗത്ത് ഏഷ്യയിലെ ക്ലിറ്റോറിയ ടെർണാടീ എന്ന ചെടിയിൽ നിന്നാണ് ബ്ലൂ ടീ ലഭിക്കുന്നത്. ഈ ചെടിയുടെ പൂവിൽ നിന്നാണ് ടീ ഉണ്ടാക്കുന്നത്. ഇവയെ ബ്ലൂ പീ പൂക്കൾ എന്നും ബട്ടർഫ്ളൈ പൂക്കൾ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നു നീലചായയെ വിളിക്കാം .

അകാല വാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും.ദിവസവും നീലച്ചായ കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്.

നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കും.ത്വക്ക് രോഗങ്ങൾക്ക് ബ്ലൂ ടീ ഉത്തമമാണ്. നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. നീലച്ചായയിൽ ഫ്ലാവനോയിഡ്സ് അടങ്ങിയിട്ടുണ്ട്.

Related Topics

Share this story