Times Kerala

ലോകകപ്പ്: ഇംഗ്ലണ്ടിനു ബാറ്റിംഗ്; മൊയീൻ അലി പുറത്ത്

 
ലോകകപ്പ്: ഇംഗ്ലണ്ടിനു ബാറ്റിംഗ്; മൊയീൻ അലി പുറത്ത്

ലോകകപ്പിലെ 12ആം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷറഫെ മൊർതാസ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുക. ബംഗ്ലാദേശ് നിരയിൽ മാറ്റങ്ങളില്ല.

പേസ് ബൗളർമാരെ തുണക്കുന്ന പിച്ച് ആയതു കൊണ്ട് തന്നെ മൊയീൻ അലിക്കു പകരം പേസ് ബൗളർ ലിയാം പ്ലങ്കറ്റ് ടീമിലെത്തി. കാർഡിഫിലാണ് മത്സരം നടക്കുക. രണ്ട് മത്സരങ്ങൾ വീതം കളിച്ച് ഇരു ടീമുകളും ഓരോ മത്സരത്തിൽ വീതം വിജയിക്കുകയും ഓരോ മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു.

Related Topics

Share this story