Times Kerala

ജപ്പാന്‍ ക്രിക്കറ്റ് ലോകകപ്പിലേക്ക്.!!

 
ജപ്പാന്‍ ക്രിക്കറ്റ് ലോകകപ്പിലേക്ക്.!!

ദക്ഷിണാഫ്രിക്കയില്‍  അടുത്ത വര്‍ഷം  ആരംഭിക്കാൻ ഇരിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്‌  യോഗ്യത  കരസ്ഥമാക്കി  ജപ്പാന്‍‌. ജപ്പാന്റെ ലോകകപ്പ് പ്രവേശനം ഈസ്റ്റ് ഏഷ്യാ പസിഫിക് റീജിയണല്‍ ക്വാളിഫയര്‍ മത്സരത്തില്‍ വിജയിച്ചു കൊണ്ടാണ് .ജപ്പാന്‍ ഏതെങ്കിലുമൊരു ക്രിക്കറ്റ് ലോകകപ്പില്‍ ഇതാദ്യമായാണ് കളിക്കാനൊരുങ്ങുന്നത്. ജപ്പാന്‍ ലോകകപ്പി‌ന് യോഗ്യത നേടിയത് നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് . ലോകകപ്പിന് യോഗ്യത നേടേണ്ടിയിരുന്നത് ഇന്ന് നടക്കേണ്ടിയിരുന്ന ഈസ്റ്റ് ഏഷ്യാ പസഫിക്ക് റീജിയണല്‍ ക്വാളിഫയര്‍ ഫൈനല്‍ മത്സരത്തിലെ വിജയികളായിരുന്നു.

Related Topics

Share this story