Times Kerala

അണ്ടര്‍ 20 ലോക കപ്പ്: ഉക്രൈന്‍ ആദ്യമായി സെമി ഫൈനലില്‍

 
അണ്ടര്‍ 20  ലോക കപ്പ്: ഉക്രൈന്‍ ആദ്യമായി സെമി ഫൈനലില്‍

അണ്ടര്‍ 20 ലോക കപ്പ് മത്സരത്തിൽ ആദ്യമായി ഉക്രൈന്‍ സെമി ഫൈനലില്‍ എത്തി . ഉക്രൈന്‍ സെമിയിലേക്ക് കടന്നത് കൊളംബിയയെ തോല്‍പ്പിച്ച്‌ കൊണ്ടാണ് . എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരില്‍ ഉക്രൈന്റെ വിജയം. ഉക്രൈന്‍ ഇന്ന് കളിയുടെ ആരംഭത്തിൽ തന്നെ ഉക്രൈന്‍ ലീഡ് ചെയ്‌തു . സികാന്‍ ആയിരുന്നു 11ആം മിനുട്ടില്‍ വിജയഗോളായി മാറിയ ഗോള്‍ കരസ്ഥമാക്കിയത് . കളിയില്‍ ഉടനീളം കൊളംബിയ പൊരുതിയെങ്കിലും സമനില കരസ്ഥമാക്കാൻ സാധിച്ചില്ല .

Related Topics

Share this story