Times Kerala

സാംസങ് ഇന്ത്യയിൽ ‘ബാക്ക് ടു സ്ക്കൂൾ’ ക്യാമ്പെയ്ൻ അവതരിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ഗാലക്സി ടാബ്‌ലെറ്റുകളിൽ ആകർഷകമായ ഓഫറുകൾ

 
സാംസങ് ഇന്ത്യയിൽ ‘ബാക്ക് ടു സ്ക്കൂൾ’ ക്യാമ്പെയ്ൻ അവതരിപ്പിച്ചു; വിദ്യാർത്ഥികൾക്ക് ഗാലക്സി ടാബ്‌ലെറ്റുകളിൽ ആകർഷകമായ ഓഫറുകൾ

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാർട്ട്ഫോൺ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് ഇന്ന് ബാക്ക് ടൂ സ്കൂൾ ക്യാമ്പെയ്ൻ പ്രഖ്യാപിച്ചു. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നവർക്ക് ഗാലക്സി ടാബുകൾ വാങ്ങാൻ ആകർഷമായ ഓഫറുകൾ നൽകുന്ന ക്യാമ്പെയ്നാണിത്. അക്കാദമിക് വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ തയ്യാറെടുക്കാനും യഥാർത്ഥ കഴിവുകൾ പുറത്തെടുക്കാനും ഗാലക്സി ടാബുകൾ വിദ്യാർത്ഥികളെ സഹായിക്കുന്നു.

താങ്ങാനാവുന്ന വിലയിൽ പഠന സൗഹൃദവും ഇന്നൊവേറ്റീവുമായ ഗാലക്സി ടാബുകൾ സ്വന്തമാക്കാൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ബാക്ക് ടു സ്കൂൾ ക്യാമ്പെയ്ൻ സഹായിക്കും. ഗാലക്സി ടാബ് എസ്6 ലൈറ്റ്, ഗാലക്സി ടാബ് എ7, ഗാലക്സി ടാബ് എസ്7, ഗാലക്സി ടാബ് എസ്7+ എന്നിവയ്ക്ക് ഓഫറുകൾ ബാധകമാണ്.

“ഉപഭോക്താക്കളെ കൂടുതൽ ചെയ്യാൻ പ്രാപ്തരാക്കുന്ന അർത്ഥവത്തായ ഇന്നൊവേഷനുകളിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ബാക്ക് ടു സ്കൂൾ ക്യാമ്പെയ്നിലൂടെ അഫോർഡബിൾ ഇ-ലേർണിംഗ് ടൂളുകൾ അന്വേഷിക്കുന്ന വിദ്യാർത്ഥികളിലേക്കും അദ്ധ്യാപകരിലേക്കും എത്തിച്ചേരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിലുള്ള സംഭാഷണങ്ങളും മറ്റും അനായാസമാക്കാൻ പോന്ന പവർഫുൾ ഫീച്ചറുകളാണ് ഗാലക്സി ടാബ്‌ലെറ്റുകളിലുള്ളത്” – സാംസങ് ഇന്ത്യ, ടാബ്‌ലെറ്റ്സ് ബിസിനസ്, ഡയറക്ടർ, മാധുർ ചതുർവേദി പറഞ്ഞു.

Samsung.com-ൽ എക്സ്ക്ലൂസീവ് സ്റ്റുഡന്‍റ് ഓഫറുകൾ

ബാക്ക് ടൂ സ്കൂൾ ക്യാമ്പെയ്ന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗാലക്സി ടാബ് എസ്7+, ഗാലക്സി ടാബ് 7, ഗാലക്സി എസ്6 ലൈറ്റ്, ഗാലക്സി ടാബ് എ7 എന്നിവ സാംസങ് ഡോട്ട് കോമിലെ സാംസങ് സ്റ്റുഡന്‍റ് അഡ്വാന്‍റേജിലൂടെ വാങ്ങുമ്പോൾ 10% അധികം ഡിസ്‌കൗണ്ട് ലഭിക്കുന്നു. ഓഫർ ലഭിക്കാൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അവരുടെ കോളേജിലെയോ സ്കൂളിലെയോ ഔദ്യോഗിക ഇമെയിൽ വിലാസം ഉപയോഗിച്ച് സാംസങ് സ്റ്റുഡന്‍റ് അഡ്വാന്‍റേജിൽ ലോഗിൻ ചെയ്യാം അല്ലെങ്കിൽ സാംസങിന്‍റെ ഔദ്യോഗിക സ്റ്റുഡന്‍റ് ഐഡി വാലിഡേഷൻ പാർട്ണറായ സ്റ്റുഡന്‍റ് ഐഡന്‍റിറ്റിയിലൂടെ ലോഗിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ:

https://www.samsung.com/in/microsite/student-advantage/

ഡിസ്‌കൗണ്ടുള്ള  ആക്സസറികൾ, ക്യാഷ്ബാക്ക്

ഗാലക്സി ടാബ് എസ്7+, ഗാലക്സി ടാബ് എസ്7+ വാങ്ങുന്നവർക്ക് കീബോർഡ് കവറിൽ 10000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ബണ്ടിൽഡ് ഓഫറിൽ കീബോർഡ് കവറിന്‍റെ വില ഗാലക്സി ടാബ് എസ്7+ -ന് 7999 രൂപയും ഗാലക്സി ടാബ്എസ്7-ന് 5999 രൂപയുമായി കുറയും.  എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഗാലക്സി ടാബ്എസ്7+ വാങ്ങുമ്പോൾ 10000 രൂപ ക്യാഷ്ബാക്കും ഗാലക്സി ടാബ് എസ്7 വാങ്ങുമ്പോൾ 9000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

ഗാലക്സി ടാബ് എസ്6 ലൈറ്റ് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഗാലക്സി ബഡ്സ്+ 1999 രൂപയ്ക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3000 രൂപ അധിക ക്യാഷ്ബാക്ക് ലഭിക്കും.

ഗാലക്സി ടാബ് എ7 വാങ്ങുന്നവർക്ക് ബുക്ക് കവർ 999 രൂപ എന്ന സ്പെഷ്യൽ വിലയ്ക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2000 രൂപയുടെ അധിക ക്യാഷ്ബാക്ക് ലഭിക്കും.

ആമസോണിലും ഫ്ളിപ്പ്ക്കാർട്ടിലും സാംസങ് ബ്രാൻഡ് ഡേയ്സ്

ആമസോണിലും ഫ്ളിപ്പ്ക്കാർട്ടിലും നടക്കുന്ന സാംസങ് ബ്രാൻഡ് ഡെയ്സ് സെയിലിലൂടെ ഉപഭോക്താക്കൾക്ക് ഗാലക്സി ടാബ്‌ലെറ്റുകളിൽ പ്രത്യേക ഓഫറുകൾ ലഭിക്കുന്നു. ആമസോണിൽ ഏപ്രിൽ 11 മുതൽ 13 വരെയും ഫ്ളിപ്പ്ക്കാർട്ടിൽ ഏപ്രിൽ 19 മുതൽ 21 വരെയുമാണ് സാംസങ് ബ്രാൻഡ് ഡേയ്സ് സെയിൽ നടക്കുന്നത്.

64ജിബി സ്റ്റോറേജുള്ള പുതിയ ഗാലക്സി ടാബ് എ7

ജനപ്രിയ ഗാലക്സി ടാബ് എ7-ന്‍റെ 64ജിബി സ്റ്റോറേജ് പതിപ്പ് സാംസങ് പ്രഖ്യാപിച്ചു. കൂടിയ ഇന്‍റേണൽ മെമ്മറിയും 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറിയും ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ കൂടുതൽ ഡാറ്റ സ്റ്റോർ ചെയ്യാം. 10.4 ഇഞ്ച് സ്ക്രീനും ഡോൾബി അറ്റ്മോസുള്ള ക്വാഡ് സ്പീക്കറുകളും 64 ജിബി സ്റ്റോറേജും സ്നാപ്ഡ്രാഗൺ ഒക്റ്റാകോർ പ്രോസസ്സറും 7040 എംഎഎച്ച് ബാറ്ററിയുമുള്ള ഗാലക്സി ടാബ് എ7 സ്മൂത്തായ പഠന, മൾട്ടിമീഡിയാ അനുഭവം നൽകുന്നു. പുതിയ ഗാലക്സി ടാബ് എ7-ന്‍റെ 64ജിബി പതിപ്പ് സാംസങ് ഡോട്ട് കോം, ആമസോൺ, ഫ്ളിപ്പ്ക്കാർട്ട് എന്നിവിടങ്ങളിൽ ഏപ്രിൽ 19 മുതൽ ലഭ്യമാകും. ബുക്ക് കവറിന് സ്പെഷ്യൽ ഡിസ്‌കൗണ്ട്, ബാങ്ക് ക്യാഷ്ബാക്ക് തുടങ്ങിയ ആകർഷകമായ ഓഫറുകളും ഇതോടൊപ്പം ലഭ്യമാകും.

Related Topics

Share this story