chem

ഡിപ്ലോമക്കാര്‍ക്ക് അപ്രന്റീസ് ട്രെയിനിംഗിന് അവസരം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി, കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ആഗസ്റ്റ് 19 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏകദേശം ആയിരം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. പോളിടെക്‌നിക് ഡിപ്ലോമ നേടി മൂന്നു വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇന്റര്‍വ്യൂവിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപന്റ്. ട്രെയിനിംഗിന് ശേഷം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രൊഫഷന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. പരിശീലന കാലത്തെ പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളും സ്ഥിരം ജോലിക്കും അവസരമൊരുക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്‌ലിസ്റ്റുകളുടെയും അസലും മൂന്നു പകര്‍പ്പുകളും വിശദമായ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 19 ന് രാവിലെ 9 മണിക്ക് തെരഞ്ഞെടുപ്പ് കേന്ദ്രത്തിലെത്തണം. സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്റര്‍വ്യൂ തീയതിക്കു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷാ ഫോമും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും www.sdcentre.org ല്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകര്‍ നേരിട്ട് വരേണ്ടതില്ല. തപാലില്‍ അയയ്ക്കുകയോ അപേക്ഷകരോ അധ്യാപകരോ മുന്‍കൈയെടുത്ത് അപേക്ഷകള്‍ ശേഖരിച്ച് നേരിട്ട് എസ്.ഡി സെന്ററില്‍ എത്തിക്കുകയോ ചെയ്യണം. ഇന്റര്‍വ്യൂ നടക്കുന്ന ദിവസം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. എസ്.ഡി സെന്റര്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ കാര്‍ഡോ ഇമെയില്‍ പ്രിന്റോ ഇന്റര്‍വ്യൂവിന് വരുമ്പോള്‍ നിര്‍ബന്ധമായും ഹാജരാക്കണം പങ്കെടുക്കുന്ന കമ്പനികളുടേയും ഒഴിവുകളുടേയും വിവരങ്ങള്‍ www.sdcentre.org യില്‍ പ്രസിദ്ധീകരിക്കും.

You might also like

Comments are closed.