Times Kerala

മഴ; ശ്രീലങ്ക-പാക് മത്സരം ഉപേക്ഷിച്ചു

 
മഴ; ശ്രീലങ്ക-പാക് മത്സരം ഉപേക്ഷിച്ചു

ബ്രിസ്‌റ്റോള്‍: പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. തുടക്കം മുതല്‍ മഴ കളിച്ച മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പലവട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും മത്സരയോഗ്യമല്ലെന്ന് കണ്ടതിന് തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റു വീതം ലഭിക്കും.

പോയിന്റ് പട്ടികയില്‍ ശ്രീലങ്ക മൂന്നാമതും പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തുമാണ്. ഇരു ടീമുകളും ലോകകപ്പില്‍ മൂന്നാം പോരാട്ടത്തിനാണ് ഇന്നിറങ്ങേണ്ടിയിരുന്നത്.. ആദ്യ മത്സരത്തില്‍ വീന്‍ഡീസിനെതിരെ ദയനീയ തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇംണ്ടിനെതിരെ അത്യുഗ്രന്‍ വിജയം സ്വന്തമാക്കിയിരുന്നു. മറുതലയ്ക്കല്‍ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പത്തു വിക്കറ്റിനു പരാജയപ്പെട്ട ശ്രീലങ്ക രണ്ടാം മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിന്റെ പിന്‍ബലത്തില്‍ അഫ്ഗാനെ പരാജയപ്പെടുത്തിയിരുന്നു.

Related Topics

Share this story