chem

മലേഗാവ്‌ സ്‌ഫോടനക്കേസ് വിസ്താരത്തിനായി കോടതിയില്‍ ഹാജരായ ഗ്യാ സിംഗ്‌ അഭിഭാഷകനോട്‌ കയര്‍ത്തതായി റിപ്പോര്‍ട്ട്‌

മുംബൈ: മലേഗാവ്‌ സ്‌ഫോടനക്കേസ് വിസ്താരത്തിനായി കോടതിയില്‍ ഹാജരായ ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ്‌ അഭിഭാഷകനോട്‌ കയര്‍ത്തതായി റിപ്പോര്‍ട്ട്‌. കോടതി മുറിയില്‍ തനിക്കിരിക്കാന്‍ നല്ല കസേര കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പ്രഗ്യാസിംഗിന്റെ രോഷപ്രകടനം.

അസുഖം ചൂണ്ടിക്കാട്ടി രണ്ട്‌ തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന്‌ ശേഷമാണ്‌ വെള്ളിയാഴ്‌ച്ച പ്രഗ്യാ സിംഗ്‌ കോടതിയിലെത്തിയത്‌. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ കോടതി വ്യാഴാഴ്‌ച്ച മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. 2008 സെപ്‌റ്റംബര്‍ 29ന്‌ നടന്ന മലേഗാവ്‌ സ്‌ഫോടനത്തെക്കുറിച്ച്‌ അറിവില്ലെന്നാണ്‌ പ്രഗ്യാ സിംഗ്‌ കോടതിയെ ബോധിപ്പിച്ചത്.
‘116 സാക്ഷികളെ വിസ്‌തരിച്ചതില്‍ നിന്ന്‌ സ്‌ഫോടനം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്‌. അത്‌ ആരാണ്‌ നടത്തിയതെന്ന്‌ ഞാന്‍ ചോദിക്കുന്നില്ല. അന്ന്‌ ഒരു സ്‌ഫോടനം നടന്നതായി താങ്കള്‍ക്ക്‌ അറിയാമോ’ എന്നായിരുന്നു ദേശീയ അന്വേഷണ കമ്മീഷന്റെ ചോദ്യം.

പ്രഗ്യാക്ക് ഇരിക്കാന്‍ നല്‍കിയ കസേര പൊട്ടിയതും അഴുക്കുപിടിച്ചതുമാണ്‌ എന്ന്‌ പറഞ്ഞായിരുന്നു രോഷപ്രകടനം. തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനാണെങ്കിലും കോടതി വിളിക്കുമ്ബോള്‍ ഇരിക്കാന്‍ നല്ല കസേര തരണമെന്ന്‌ പറഞ്ഞായിരുന്നു ബഹളം. താനൊരു എംപിയാണെന്നും പ്രതികള്‍ക്ക്‌ ഇരിക്കാന്‍ നല്ല കസേര തരാത്തത്‌ മനുഷ്യാവകാശപ്രശ്‌നമാണെന്ന്‌ ചൂണ്ടിക്കാട്ടുമെന്നും പറഞ്ഞായിരുന്നു പ്രഗ്യാ സിംഗ്‌ ദേഷ്യപ്പെട്ടതെന്ന്‌ അഭിഭാഷകന്‍ രഞ്‌ജീത്‌ സാംഗ്ലെ അഭിപ്രായപ്പെട്ടു .

ലോകം മുഴുവൻ കോവിഡ് ഭീഷണിയിൽ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യർത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

You might also like

Comments are closed.