Times Kerala

യാത്ര പുറപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് സൗജന്യ നിരക്കിൽ വിമാന ടിക്കറ്റിൽ മാറ്റം വരുത്താം; ഇളവുമായി സ്പൈസ് ജെറ്റ്

 
യാത്ര പുറപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് സൗജന്യ നിരക്കിൽ വിമാന ടിക്കറ്റിൽ മാറ്റം വരുത്താം; ഇളവുമായി സ്പൈസ് ജെറ്റ്

ന്യൂഡൽഹി: യാത്ര പുറപ്പെടുന്ന തീയതിക്ക് അഞ്ച് ദിവസം മുൻപ് വിമാന ടിക്കറ്റുകളിൽ തീയതിയോ സമയമോ മാറ്റുന്നതിനായി യാത്രക്കാരിൽ നിന്നും പണം ഈടാക്കില്ലെന്ന് സ്‌പൈസ് ജെറ്റ്ണ് അധികൃതർ അറിയിച്ചു. നേരത്തെ ഇത് ഏഴ് ദിവസമായിരുന്നു. ഏപ്രിൽ 17 മുതൽ മെയ് 10 വരെയാണ് ഈ ഇളവ് നിലവിലുണ്ടാവുകയെന്ന് സ്പൈസ് ജെറ്റ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇളവ് നൽകാൻ കമ്പനി തീരുമാനിച്ചത്. സ്‌പൈസ് മാക്‌സ് (അധിക ലെഗ്റൂം ഉള്ള സീറ്റുകൾ) പോലുള്ള ആഡ്-ഓൺ സേവനങ്ങൾക്കായി പ്രത്യേക കിഴിവും അവതരിപ്പിച്ചതായി സ്‌പൈസ് ജെറ്റ് അറിയിച്ചു.

Related Topics

Share this story